ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ട്വിറ്റര്‍ ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്


ട്വിറ്റര്‍ പുറത്തിറക്കിയ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഗവണ്‍മെന്റ് അപലപിക്കുന്നു

Posted On: 27 MAY 2021 7:20PM by PIB Thiruvananthpuram

ട്വിറ്റര്‍ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലെ അവകാശവാദങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് ശക്തമായി അപലപിച്ചു. സ്വതന്ത്രമായ സംസാരത്തിന്റെയും ജനാധിപത്യ രീതികളുടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തായ പാരമ്പര്യമാണ് ഇന്ത്യയിലുള്ളതെന്ന് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ സ്വതന്ത്രമായ സംസാരം പരിരക്ഷിക്കുക എന്നത് ട്വിറ്റര്‍ പോലെ ലാഭത്തിനുവേണ്ടി മാത്രം നിലനില്‍ക്കുന്ന ഒരു സ്വകാര്യ വിദേശ സ്ഥാപനത്തിന്റെ അവകാശമല്ല; മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെയും അതിന്റെ ശക്തമായ സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണ്.

 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് തങ്ങളുടെ നിബന്ധനകള്‍ ആജ്ഞാപിക്കാനുള്ള ശ്രമമാണ് ട്വിറ്ററിന്റെ പ്രസ്താവന. ട്വിറ്റര്‍ അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും മന:പ്പൂര്‍വമായ ധിക്കാരത്തിലൂടെയും ഇന്ത്യയുടെ നിയമവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. കൂടാതെ, ഇന്ത്യയിലെ ഏതെങ്കിലും ക്രിമിനല്‍ ബാധ്യതകളില്‍ നിന്ന് സുരക്ഷിതമായ സംരക്ഷണം അവകാശപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ മധ്യനില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്വിറ്റര്‍ വിസമ്മതിക്കുന്നു.

 ട്വിറ്റര്‍ ഇത്രയധികം പ്രതിജ്ഞാബദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ സ്വന്തമായി ഇത്തരമൊരു സംവിധാനം സ്ഥാപിക്കാത്തത്? ഇന്ത്യയിലെ ട്വിറ്റര്‍ പ്രതിനിധികള്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും തങ്ങളും ഇന്ത്യയിലെ ജനങ്ങളും എല്ലാം യുഎസ്എയിലെ ട്വിറ്റര്‍ ആസ്ഥാനത്തിന്റെ നിബന്ധനാ പരിധിയിലാണെന്നു പതിവായി അവകാശപ്പെടുകയും ചെയ്യുന്നു. ട്വിറ്ററിന്റെ ഇന്ത്യന്‍ ഉപയോക്തൃ അടിത്തറയോടുള്ള പ്രതിബദ്ധത പൊള്ളയാണെന്നു മാത്രമല്ല, അവരെ മാത്രം സേവിക്കുന്നതാണെന്നും സ്വയം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.
 ട്വിറ്ററിന് ഇന്ത്യയില്‍ ഒരു വലിയ ഉപയോക്തൃ അടിത്തറയുണ്ട്. അത് ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഗണ്യമായ വരുമാനം നേടുന്നു, പക്ഷേ ഇന്ത്യയിലെ നിയമങ്ങള്‍ അടിസ്ഥാനമാക്കി പരാതി പരിഹാര ഓഫീസര്‍, സംവിധാനം. മുഖ്യ പരാതി ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കാന്‍ വലിയ വിമുഖത കാണിക്കുന്നു. കുറ്റകരമായ ട്വീറ്റുകള്‍ക്ക് അവര്‍ ഉത്തരവാദികളാണ്.
 അപകീര്‍ത്തിപ്പെടുത്തല്‍, രൂപഭേദം വരുത്തിയ ചിത്രങ്ങള്‍, ലൈംഗിക ദുരുപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്ന സാധാരണ ഉപയോക്താക്കളെ പരിഹാരം തേടുന്നതിന് നിയമങ്ങള്‍ പ്രാപ്തരാക്കുന്നു.

സമൂഹമാധ്യമ വേദികളുടെ പ്രതിനിധികളുമായി ഉള്‍പ്പെടെയുള്ള വിശാല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്.  ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം കരട് ചട്ടങ്ങള്‍ പൊതുമണ്ഡലത്തില്‍ വയ്ക്കുകയും പൊതുജനാഭിപ്രായങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. വ്യക്തികള്‍, പൊതുസമൂഹം, വ്യവസായ സംഘടനകള്‍, സംഘടനകള്‍ എന്നിവയില്‍ നിന്ന് മന്ത്രാലയത്തിന് ധാരാളം അഭിപ്രായങ്ങള്‍ ലഭിച്ചു. ഈ അഭിപ്രായങ്ങള്‍ക്കു വിരുദ്ധമായ അഭിപ്രായങ്ങളും ലഭിച്ചു.  ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിക്കുന്ന സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികളുടെ വിവിധ ഉത്തരവുകളുണ്ട്.  ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിരവധി പാര്‍ലമെന്ററി ചര്‍ച്ചകളും ശുപാര്‍ശകളും ഉണ്ട്.

 ഇന്ത്യന്‍ ഭരണഘടന പ്രകാരം  സംസാരിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനും  മൗലികാവകാശമാണുള്ളത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള ഈ സമൂഹമാധ്യമ വേദികളില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിമര്‍ശിക്കാനുമുള്ള ആളുകളുടെ അവകാശത്തെ ഇന്ത്യാ ഗവണ്‍മെന്റ് മാനിക്കുന്നു. സ്വകാര്യതാ അവകാശത്തെ ഗവണ്‍മെന്റ് തുല്യമായി മാനിക്കുന്നു. എന്നിരുന്നാലും, ട്വിറ്ററില്‍ സ്വതന്ത്രമായ സംസാരം തടയുന്നതിനുള്ള ഒരേയൊരു ഉദാഹരണം ട്വിറ്ററും അതിന്റെ അതാര്യമായ നയങ്ങളുമാണ്. ഇതിന്റെ ഫലമായി ആളുകളുടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ട്വീറ്റുകള്‍ സഹായമില്ലാതെ ഏകപക്ഷീയമായി ഇല്ലാതാക്കുകയും ചെയ്യുന്നു.

 ട്വിറ്റര്‍ കാട്ടിലും പടര്‍പ്പിലും അടിക്കുന്നത് അവസാനിപ്പിച്ച് തദ്ദേശീയ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിയമനിര്‍മ്മാണവും നയ രൂപീകരണവും പരമാധികാര ഇന്ത്യയുടെ അവകാശമാണ്. ട്വിറ്റര്‍ ഒരു സമൂഹമാധ്യമ വേദി മാത്രമാണ്. ഇന്ത്യയുടെ നിയമ നയ ചട്ടക്കൂട് എന്തായിരിക്കണമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ക്കൊരു കാര്യവുമില്ല.
 ഇന്ത്യയിലെ ജനങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ അവകാശപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, ട്വിറ്ററിന്റെ ഈ പ്രതിബദ്ധത സമീപകാലത്ത് വളരെ അദൃശ്യമായിരുന്നു. സമീപകാലത്തെ ചില ഉദാഹരണങ്ങള്‍ പങ്കിടുന്നത് പ്രസക്തമാണ്:

- ഇന്ത്യയും ചൈനയും ഉഭയകക്ഷി സംഭാഷണത്തിലൂടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സമയത്ത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായി യൂണിയന്‍ ടെറിട്ടറി ഓഫ് ലഡാക്കിലെ ചില സ്ഥലങ്ങളുടെ ജിയോ ലൊക്കേഷന്‍ കാണിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. ഇന്ത്യയുടെ സംവേദനക്ഷമതയോടും പ്രാദേശിക സമഗ്രതയോടും ഉള്ള ഈ നഗ്‌നമായ അനാദരവ് പരിഹരിക്കാന്‍ ട്വിറ്റര്‍ നിരവധി ദിവസമെടുത്തു, അതും ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ശേഷം.

- യുഎസ്എയിലെ ക്യാപിറ്റോള്‍ ഹില്‍ അക്രമത്തിന്റെ ഉത്തരവാദികളെന്ന് കരുതപ്പെടുന്ന ഉപയോക്താക്കള്‍ക്കെതിരെ സ്വയം തീരുമാനിച്ചു നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ തീരുമാനിച്ചു.  എന്നാല്‍, ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിയമവിരുദ്ധമായ സംഭവങ്ങള്‍ നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, വ്യാജ വംശഹത്യ പദ്ധതിയുടെ മറവില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയമാനുസൃതമായ അഭ്യര്‍ത്ഥനയില്‍ ഉടന്‍ നടപടിയെടുക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചു. പിന്നീട്, അത് പാലിക്കാന്‍ തീരുമാനിച്ചതാകട്ടെ ഭാഗികമായാണ് അവര്‍ക്കതു കുഴപ്പമാകുമെന്നു വന്നപ്പോള്‍ മാത്രം.

- ട്വിറ്ററിന്റെ ഉത്തരവാദിത്തക്കുറവ് ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കുമെതിരെ വ്യാജവും ദോഷകരവുമായ ഉള്ളടക്കം വ്യാപകമായി വ്യാപിക്കുന്നതിലേക്ക് നയിച്ചു. വാക്‌സിന്‍ ഉപയോഗിക്കാനുള്ള മടി പ്രോത്സാഹിപ്പിക്കുന്നത് ട്വിറ്റര്‍ വേദി ഉപയോഗിച്ചാണ് വ്യാപകമായി പ്രചാരണം നടന്നിട്ടുള്ളത്, എന്നിട്ടും ട്വിറ്റര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ഇന്ത്യയിലെ ജനങ്ങളോടുള്ള  പ്രതിബദ്ധതയാണോ?

- ലോകാരോഗ്യസംഘടന കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും B.1.617 ജനിതക മാറ്റം സംഭവിച്ച ഇന്ത്യന്‍ ഇനമായി പരാമര്‍ശിച്ചു മോശമായി ടാഗുചെയ്യുന്നതിനാല്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും എതിരെ വിവേചനപരമായ പെരുമാറ്റം നടക്കുന്നു. ഇന്ത്യയിലെ ജനങ്ങളെ സേവിക്കുമെന്ന് ഗംഭീരമായി അവകാശപ്പെടുന്ന ട്വിറ്റര്‍ ഇത്തരം വ്യാജ വിവരണങ്ങള്‍ക്കും ട്വീറ്റുകള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

- യുഎസ്എ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന്‍, ''പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി'' ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിന്റെ സര്‍ക്കാരില്‍ നിന്നും ''സൃഷ്ടിപരമായ സംഭാഷണം'', ''സഹകരണ സമീപനം'' തേടുന്നുവെന്ന് പറയുന്നു. ട്വിറ്റര്‍ ഈ മഹത്വത്തെ സ്വയം നിഷേധിക്കുകയും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുകയും ചെയ്യേണ്ട സമയമാണിത്.

- ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ ഇന്ത്യയില്‍ എല്ലായ്‌പ്പോഴും സുരക്ഷിതരായി തുടരുമെന്നും അവരുടെ വ്യക്തിഗത സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഒരു ഭീഷണിയുമില്ലെന്നും ഉറപ്പ് നല്‍കാനും ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു.

- ട്വിറ്റര്‍ ഇറക്കിയ നിര്‍ഭാഗ്യകരമായ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതവും തെറ്റായതും സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഗവണ്‍മെന്റ് അപലപിക്കുന്നു.

- ട്വിറ്റര്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഒരു അന്വേഷണവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് വിശദമായ പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

............



(Release ID: 1722294) Visitor Counter : 283