പ്രധാനമന്ത്രിയുടെ ഓഫീസ്‌

വെസക് ആഗോള ആഘോഷങ്ങളുടെ വേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി


പാരീസ് ലക്ഷ്യങ്ങൾ കൈവരിക്കുന്ന പാതയിലുള്ള ചുരുക്കം ചില വൻ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ: പ്രധാനമന്ത്രി

കോവിഡ് -19 ന് ശേഷം നമ്മുടെ ഭൂമി പഴയത് പോലെയായിരിക്കില്ല

മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരും ഒത്തുചേർന്ന് ഭീകരതയെയും സമൂലപരിവർത്തനപ്രക്രിയയെയും പരാജയപ്പെടുത്താൻ ആഹ്വാനം

Posted On: 26 MAY 2021 11:17AM by PIB Thiruvananthpuram

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള  വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വീഡിയോ കോൺഫെറെൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തി. മഹാസംഘത്തിലെ ആദരണീയ അംഗങ്ങളായ നേപ്പാൾ, ശ്രീലങ്ക പ്രധാനമന്ത്രിമാർ, കേന്ദ്ര മന്ത്രിമാരായ ശ്രീ. പ്രഹ്ളാദ് സിംഗ് , കിരൺ  റിജിജു , അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ  ഡോ. ധമ്മപ്പിയ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ഭഗവാൻ ബുദ്ധന്റെ ജീവിതം ആഘോഷിക്കുന്നതിനും, ഭൂമിയുടെ  ഉന്നമനത്തിനായി അദ്ദേഹം ചെയ്ത ശ്രേഷ്ഠമായ ആദർശങ്ങളെയും ത്യാഗങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനുമുള്ള  ദിവസമാണ് വെസക്ക് എന്ന് , ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 മഹാമാരിയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന എല്ലാ മുൻനിര തൊഴിലാളികൾക്കും കഴിഞ്ഞ വർഷത്തെ വെസക് ദിന പരിപാടി സമർപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷത്തിനുശേഷം, കോവിഡ്-19 മഹാമാരി ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ല, ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ രണ്ടാം തരംഗം അനുഭവിച്ചു. ജീവിതത്തിലൊരിക്കൽ ഉണ്ടായ ഈ മഹാമാരി പലരുടെയും വാതിൽപ്പടിയിൽ ദുരന്തവും കഷ്ടപ്പാടും വരുത്തിവെച്ചിട്ടുണ്ടെന്നും ഇത് ഓരോ ജനതയെയും സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരി  അവശേഷിപ്പിക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണെന്നും കോവിഡ് -19 ന് ശേഷം നമ്മുടെ ഭൂമി  പഴയത് പോലെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയെക്കുറിച്ച് നന്നായി മനസിലാക്കുക വഴി  അതിനെതിരെ പോരാടാനുള്ള നമ്മുടെ തന്ത്രത്തെ ശക്തിപ്പെടുത്തുകയും വാക്സിൻ കൈക്കൊള്ളുകയും ചെയ്യുന്നതുപോലുള്ള ശ്രദ്ധേയമായ നിരവധി മെച്ചപ്പെടുത്തലുകൾ കഴിഞ്ഞ വർഷത്തേക്കാളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷിക്കാനും മഹാമാരിയെ പരാജയപ്പെടുത്താനും ഇത് വളരെ പ്രധാനമാണ്. ഒരു വർഷത്തിനുള്ളിൽ കോവിഡ് -19 വാക്സിനുകൾ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇത് മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെയും, ദൃഢതയുടെയും ശക്തിയെ കാണിക്കുന്നു. 

ഭഗവാൻ ബുദ്ധന്റെ ജീവിതത്തിലെ നാല് കാഴ്ചകൾ മനുഷ്യന്റെ കഷ്ടപ്പാടുകൾ നീക്കം ചെയ്യുന്നതിനായി തന്റെ ജീവിതം സമർപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിൽ  ജ്വലിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നിരവധി വ്യക്തികളും സംഘടനകളും  അവസരത്തിനൊത്ത്‌  ഉയർന്നുവെന്നും മനുഷ്യരുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ബുദ്ധമത സംഘടനകളും ബുദ്ധമത അനുയായികളും ഉപകരണങ്ങളുടെയും സാമഗ്രികളുടെയും  ഉദാരമായ സംഭാവനകൾ നൽകി. ഈ പ്രവർത്തനങ്ങൾ ശ്രീബുദ്ധന്റെ അനുശാസനങ്ങൾക്ക്  അനുസൃതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു भवतु सब्ब मंगलम (എല്ലാവർക്കും  അനുഗ്രഹങ്ങൾ , അനുകമ്പ, ക്ഷേമം).

കോവിഡ് -19 നെ നേരിടുന്നതിനിടയിൽ, കാലാവസ്ഥാ വ്യതിയാനം പോലുള്ള മാനവികത നേരിടുന്ന മറ്റ് വെല്ലുവിളികളെക്കുറിച്ച് ശ്രദ്ധ നഷ്ടപ്പെടാൻ പാടില്ലെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ തലമുറയുടെ അശ്രദ്ധമായ ജീവിതരീതികൾ ഭാവി തലമുറകളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും  നമ്മുടെ ഭൂമി  മുറിവേറ്റതായി തുടരാതിരിക്കാൻ അവ പരിഹരിക്കനാമെന്നും  അദ്ദേഹം പറഞ്ഞു. . പ്രകൃതിയോടുള്ള ആദരവ് പരമപ്രധാനമായ ഒരു ജീവിതരീതിക്ക് ഭഗവാൻ ബുദ്ധൻ ഊന്നൽ നൽകിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. പാരീസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി  ശരിയായ പാതയിലുള്ള ചുരുക്കം ചില വൻ  സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സുസ്ഥിരമായ ജീവിതം ശരിയായ വാക്കുകളെ മാത്രമല്ല ശരിയായ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ളതാണ്.

പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിദ്വേഷം, ഭീകരത, ബുദ്ധിശൂന്യമായ അക്രമം എന്നിവ പ്രചരിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന ശക്തികൾ ഇന്നും ഉണ്ട്. അത്തരം ശക്തികൾ ലിബറൽ ജനാധിപത്യ തത്വങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും അതിനാൽ മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരും ഒത്തുചേർന്ന് ഭീകരതയെയും സമൂലവൽക്കരണത്തെയും പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ  ബുദ്ധന്റെ അനുശാസനങ്ങളും  സാമൂഹിക നീതിക്ക് നൽകുന്ന പ്രാധാന്യവും ആഗോള ഏകീകരണ ശക്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.


പ്രപഞ്ചത്തിന്  മുഴുവൻ  വേണ്ട വിജ്ഞാനത്തിന്റെ  സംഭരണിയാണ്‌  ഭഗവാൻ ബുദ്ധൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൽ  നിന്ന് നമുക്കെല്ലാവർക്കും കാലാകാലങ്ങളിൽ വെളിച്ചം ലഭിക്കാനും , അനുകമ്പയുടെയും സാർവത്രിക ഉത്തരവാദിത്തത്തിന്റെയും ക്ഷേമത്തിന്റെയും പാത സ്വീകരിക്കാനും കഴിഞ്ഞു. “സത്യത്തിന്റെയും സ്നേഹത്തിന്റെയും അന്തിമ വിജയത്തിൽ പ്രത്യക്ഷപ്പെടാനും വിശ്വസിക്കാനും ഭഗവാൻ ബുദ്ധൻ നമ്മെ  പഠിപ്പിച്ചു എന്ന മഹാത്മാഗാന്ധിയുടെ  ഉദ്ധരണിയെ  പരാമർശിച്ചു് ,ഭഗവാൻ  ബുദ്ധന്റെ ആദർശങ്ങളോടുള്ള പ്രതിബദ്ധത പുതുക്കണമെന്ന് പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.

 മറ്റുള്ളവരെ സേവിക്കുന്നതിനായി സ്വാർത്ഥതയില്ലാതെ ജീവൻ പണയപ്പെടുത്തിയതിന് ആദ്യം പ്രതികരിച്ചവർ, മുൻനിര ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. അടുപ്പമുള്ളവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.


(Release ID: 1721835) Visitor Counter : 203