കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
എംസിഎ 21 പതിപ്പ് 3.0 ന്റെ ഒന്നാം ഘട്ടം ധനകാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ പുറത്തിറക്കി
Posted On:
24 MAY 2021 3:42PM by PIB Thiruvananthpuram
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (എംസിഎ), നവീകരിച്ച വെബ്‌സൈറ്റ്, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുള്ള പുതിയ ഇമെയിൽ സേവനങ്ങൾ, ഇ-ബുക്ക്,ഇ-കൺസൾട്ടേഷൻ എന്നീ രണ്ട് പുതിയ മൊഡ്യൂളുകൾ എന്നിവ ഉൾപ്പെടുന്ന - എംസിഎ 21 പതിപ്പ് 3.0 (MCA21 Version 3.0 )ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ, ഇന്ന് ഡൽഹിയിൽ ഒരു വെർച്വൽ പരിപാടിയിലൂടെ പുറത്തിറക്കി.
നവീകരിച്ച വെബ്സൈറ്റ് ഉപയോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകും. 'ഇ - ബുക്ക് ' മൊഡ്യൂൾ ഏറ്റവും പുതിയ നിയമം ലഭ്യമാക്കാനും, നിയമത്തിൽ ഉണ്ടായ ചരിത്രപരമായ മാറ്റങ്ങൾ മനസ്സിലാക്കാനും സഹായിക്കും..
കോർപ്പറേറ്റ് കാര്യ മന്ത്രാലയം അവതരിപ്പിക്കുന്ന നിർദ്ദിഷ്ട ഭേദഗതികളിലും പുതിയ നിയമനിർമ്മാണങ്ങളിലും ഓൺലൈൻ വഴി പൊതുജന അഭിപ്രായം സ്വീകരിക്കൽ, വിവിധതലങ്ങളിലെ പങ്കാളികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ തരംതിരിക്കുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കൽ, വേഗത്തിൽ നയം രൂപീകരിക്കുന്നതിന് വിശകലന റിപ്പോർട്ട് തയ്യാറാക്കൽ എന്നിവ ഇ - കൺസൾട്ടേഷൻ മൊഡ്യൂൾ വഴി സാധ്യമാകും.
കോർപ്പറേറ്റ് കാര്യ മന്ത്രാലയ ഓഫീസർമാർക്കായുള്ള പുതിയ ഇ മെയിൽ സേവനം, അവർക്ക് വിവിധ മേഖലകളിലെ പങ്കാളികളുമായി സംഘടിത ആശയവിനിമയത്തിനുള്ള നൂതന സവിശേഷതകളോട് കൂടിയതാണ്.
എംസിഎ വി 3.0 രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുക.രണ്ടാമത്തെയും അവസാനത്തെയും ഘട്ടം 2021 ഒക്ടോബർ മുതൽ നിലവിൽ വരും.
(Release ID: 1721485)
Visitor Counter : 250