ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇതുവരെ 21 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കൈമാറി

Posted On: 22 MAY 2021 11:15AM by PIB Thiruvananthpuram



1.60 കോടിയിലധികം ഡോസുകൾ‌ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും  ലഭ്യമാണ്.

 

ന്യൂ ഡൽഹി ,മെയ് 22 ,2021 .

രാജ്യവ്യാപകമായി നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കോവിഡ് വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കിക്കൊണ്ട്  കേന്ദ്ര സർക്കാർ പിന്തുണ നൽകുന്നു. കൂടാതെ, നേരിട്ട് വാക്സിനുകൾ വാങ്ങുന്നതിനും സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും  കേന്ദ്ര സർക്കാർ  സഹായിക്കുന്നു. പരിശോധന, പിന്തുടരൽ, ചികിത്സ, കോവിഡ് സാഹചര്യത്തിന് അനുയോജ്യമായ പെരുമാറ്റം എന്നിവയ്‌ക്കൊപ്പം മഹാമാരി നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ സമഗ്ര പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് പ്രതിരോധകുത്തിവയ്‌പ്പ്.

കൂടുതൽ വിശാലവും വേഗതത്തിലുള്ളതുമായ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം (ഫേസ് -3) 2021 മെയ് 1 മുതൽ ആരംഭിച്ചു.

പദ്ധതി പ്രകാരം, എല്ലാ മാസവും സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി (സിഡിഎൽ) നിർമ്മാതാക്കൾക്ക് അനുമതി നൽകി പുറത്തിറക്കുന്ന മൊത്തം വാക്സിൻ ഡോസുകളുടെ 50% കേന്ദ്ര സർക്കാർ വാങ്ങും.ഈ ഡോസുകൾ സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നത് മുമ്പത്തെ പോലെ തുടരും.

കേന്ദ്ര സർക്കാർ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ  ഇതുവരെ 21 കോടിയിലധികം വാക്സിൻ ഡോസുകൾ (21,33,74,720) സംസ്ഥാനങ്ങൾക്കും  കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ഇതുവരെ കൈമാറിയിട്ടുണ്ട്.
 
 2021 മെയ് 21 വരെയുള്ള കണക്ക് പ്രകാരം മൊത്തം ഉപഭോഗം 19,73,61,311 ഡോസുകളാണ് (ഇന്ന് രാവിലെ 8 മണി വരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്)

1.60 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,60,13,409) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്

കൂടാതെ, 2.67 ലക്ഷത്തിലധികം (2,67,110) വാക്സിൻ ഡോസുകൾ തയ്യാറായിക്കഴിഞ്ഞു.ഇവ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കൈമാറും.

IE

 

 

ReplyReply to allForward


(Release ID: 1721474) Visitor Counter : 220