യു.പി.എസ്.സി

സി.ഡി.എസ് പരീക്ഷ (1) 2020ന്റെ അന്തിമഫലം

Posted On: 24 MAY 2021 5:15PM by PIB Thiruvananthpuram

യൂണിയന്‍ പബ്ലിക് സര്‍വീസ് നടത്തിയ 2020 ലെ സംയുക്ത പ്രതിരോധ സേവന പരീക്ഷയുടെ (1)2020ന്റെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ 2021 ഏപ്രിലില്‍ ആരംഭിക്കുന്ന 1) ചെന്നൈയിലെ ഓഫീസ് ട്രെയിനിംഗ് അക്കാദമിയിലെ 113-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സിലേക്കും (പുരുഷന്‍മാര്‍ക്ക് വേണ്ടി) 2)  ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ 27-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വനിത (സാങ്കേതികേതരം) കോഴ്‌സിലേക്കും യോഗ്യത നേടിയ  147 (96+51)     സ്ഥാനാര്‍ത്ഥികളുടെ മെറിറ്റിന്റെ ക്രമത്തിലുള്ള പട്ടികകള്‍ ചുവടെ ചേര്‍ക്കുന്നു. 113-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ കോഴ്‌സ് (പുരുഷന്മാര്‍ക്ക്) പട്ടികയില്‍ നേരത്തെ ഇതേ പരീക്ഷയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡെഹ്‌റാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, കേരളത്തിലെ ഏഴിമല നാവിക അക്കാദമി, ഹൈദ്രാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമി (പ്രീ-ഫ്‌ളൈയിംഗ്) പരിശീലന കോഴ്‌സുകള്‍ (എസ്) എന്നിവയിലേക്ക് ശിപാര്‍ശചെയ്യപ്പെട്ടിട്ടുള്ള പരീക്ഷാര്‍ത്ഥികളുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
2. (1) 113ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ കോഴ്‌സ് (പുരുഷന്മാര്‍ക്ക്) 225 ഉം (2) 27-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വനിതാ (സാങ്കേതികേതര) കോഴ്‌സിനും 16 ഒഴിവുകളുമാണ് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.
3. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതില്‍ സ്ഥാനാര്‍ത്ഥികളുടെ മെഡിക്കല്‍ പരീശോധനാഫലങ്ങള്‍ കണക്കിലെടുത്തിട്ടില്ല. എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥിത്വം താല്‍ക്കാലികമാണ്. ഉദ്യോഗാര്‍ത്ഥികളുടെ ജനനതീയതിയുടെയും വിദ്യാഭ്യാസയോഗ്യതകളുടെയും പരിശോധന സൈനീകാസ്ഥാനം (ആര്‍മി ഹെഡ്ക്വാട്ടേഴ്‌സ്) നടത്തും.

4. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.പി.എസ്.സിയുടെ വെബ്‌സൈറ്റായ - http://www.upsc.gov.in    -ലൂ ടെയും ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കഴിയും. എന്നിരുന്നാലും, അന്തിമ ഫലങ്ങള്‍ പ്രഖ്യാപിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ 30 ദിവസത്തേക്ക് സ്ഥാനാര്‍ത്ഥികളുടെ മാര്‍ക്ക് ലഭ്യമാകും.

5. ശിപാര്‍ശചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ മാര്‍ക്കുകളുടെ പൊതുവെളിപ്പെടുത്തലും മറ്റുവിശദാംശങ്ങള്‍ക്കുമുള്ള പദ്ധതിയും ഉപയോഗിക്കാനയും ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധക്ഷണിക്കുന്നു.അത്തരത്തില്‍ ശിപാര്‍ശ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ ഉപയോഗിക്കാം.

6. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് കാമ്പസിലെ പരീക്ഷാഹാള്‍ കെട്ടിടത്തിന് സമീപം ഒരു ഫെസിലിറ്റേഷന്‍ കൗണ്ടര്‍ ഉണ്ട്. അപേക്ഷകര്‍ക്ക് പരീക്ഷകള്‍ സംബന്ധിച്ച ഏതെങ്കിലും വിവരങ്ങള്‍/വിശദാംശങ്ങള്‍ എന്നിവ ഏതൊരു പ്രവൃത്തി ദിവസവും രാവിലെ 10.00 മുതല്‍ വൈകുന്നേരം 5.00 വരെ നേരിട്ടോ അല്ലെങ്കില്‍ 011-23385271, 011-23381125, 011-23098543 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ഫോണ്‍മുഖേനെയോ ലഭിക്കും.
ഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.Click here for results:



(Release ID: 1721380) Visitor Counter : 141