ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ നല്‍കിയത് 21.8 കോടിയിലേറെ വാക്‌സിന്‍ ഡോസ്


സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് 1.9 കോടിയിലേറെ ഡോസ് വാക്‌സിന്‍

Posted On: 23 MAY 2021 11:31AM by PIB Thiruvananthpuram

രാജ്യമെമ്പാടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ്  കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു. കോവിഡ് പ്രതിരോധ നയത്തിനായി കേന്ദ്രം കൈക്കൊണ്ട പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുസൃത പെരുമാറ്റ രീതികള്‍ എന്നിവയോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് കോവിഡ് വാക്‌സിനും.

2021 മെയ് 1 മുതലാണ് ഉദാരവല്‍ക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്. ഈ ഘട്ടത്തില്‍, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറി അംഗീകാരമുള്ള വാക്‌സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍, സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് സൗജന്യമായി നല്‍കുന്നത് തുടരും.

കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 21.8 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (21,80,51,890) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കി. ഇതില്‍ സൗജന്യ ഡോസുകളും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ച ഡോസുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ പാഴായതുള്‍പ്പടെ 19,90,31,577 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്ക് പ്രകാരം).

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ ഏകദേശം 1.9 കോടി (1,90,20,313) ഡോസുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, അടുത്ത 3 ദിവസത്തിനുള്ളില്‍ 40,650 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കും.

*****


(Release ID: 1721029)