ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ

പോസ്റ്റഡ് ഓണ്‍: 21 MAY 2021 3:50PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, മെയ് 21, 2021

 

വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ്, കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും സ്വീകരിക്കുന്നു. ഇവ ഉടനടി സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും എത്തിച്ചു നല്കുന്നതിന് വേണ്ട നടപടികളും കൈകൊണ്ട് വരുന്നു.

 

 

2021 ഏപ്രിൽ 27 മുതൽ 2021 മെയ് 20  വരെ, 15,567 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 15,801 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 10,950  വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 6.6 L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.

 

2021 മെയ് 19/20ന് വെയിൽസ്‌ (യൂകെ), ഖത്തർ, ഒന്റാറിയോ (കാനഡ), യൂഎഇ, സ്പെയിൻ , യൂഎസ്ഐഎസ്പിഎഫ്, ഗിലിയഡ്, എലി ലിലി, ഇന്ത്യൻ ഡാനിഷ് വാണിജ്യ സംഘടന (ഡെൻമാർക്ക്‌)

എന്നിവരിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

 

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ - 2,474

വെന്റിലേറ്ററുകൾ/BiPAP/CPAP – 526

റെംഡിസിവിർ - 27,356

ബാരിസിറ്റിനിബ് 1,09,172

ഫാവിപിറവിർ - 104 ബോക്സുകൾ

വൈറൽ ട്രാൻസ്‌പോർട് മീഡിയ ട്യൂബുകൾ

 

 

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.

 

RRTN


( റിലീസ് ഐ.ഡി: 1720632) സന്ദര്‍ശക കൗണ്ടര്‍ : 273
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Punjabi , Tamil , Telugu