ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്  പ്രതിരോധ കുത്തിവയ്പ്പ് : കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സംസ്ഥാനങ്ങളുമായി അവലോകനം നടത്തി 

തുടര്‍ച്ചയായ ജോലിഭാരം മൂലം ആരോഗ്യ പ്രവര്‍ത്തകരിലുണ്ടാകുന്ന ക്ഷീണം തടയാന്‍ സംസ്ഥാനങ്ങള്‍ ദീര്‍ഘകാല ആസൂത്രണം നടത്തണ മെന്ന് നിര്‍ദ്ദേശം 

പ്രതിരോധ കുത്തിവയ്പ്പ് തന്ത്രവുമായി ബന്ധപ്പെട്ട  ഗുരുതരമായ പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങളെ അറിയിച്ചു 

''സംസ്ഥാന നേതൃത്വത്തില്‍ നിന്നുള്ള കൂടുതല്‍ വാക്‌സിനുകള്‍ക്കായുള്ള ആവശ്യം ജനങ്ങള്‍ക്കിടയില്‍ ഇടുങ്ങിയ രാഷ്ട്രീയ അഭിനിവേശം ജനിപ്പിക്കുന്നു, ഇത് പകര്‍ച്ചവ്യാധിയെ  നേരിടാനുള്ള'' ഗവണ്‍മെന്റിന്റെ സമഗ്ര  സമീപനത്തെ ''ബാധിക്കുന്നു

Posted On: 13 MAY 2021 7:37PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍  ഇന്ന് ആറ് സംസ്ഥാനങ്ങളിലെ   ആരോഗ്യമന്ത്രിമാര്‍, പ്രിന്‍സിപ്പല്‍  സെക്രട്ടറിമാര്‍  എന്നിവരുമായി ആശയവിനിമയം നടത്തി. 

കോവിഡ് കേസുകളുടെ ദൈനംദിന എണ്ണത്തിലും ഉയര്‍ന്ന മരണനിരക്കിലും ഗണ്യമായ വര്‍ധന നേരിടുന്ന സംസ്ഥാനങ്ങളുമായിട്ടായിരുന്നു ആശയ വിനിമയം. കേന്ദ്ര ആരോഗ്യ സഹ മന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെയും  സന്നിഹിതനായിരുന്നു. നഗര പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട്  വരികയാണെന്ന്  വിലയിരുത്തപ്പെട്ടു. 

ശ്രീ രാജേഷ് ടോപ്പെ, ആരോഗ്യമന്ത്രി (മഹാരാഷ്ട്ര ), ഡോ. കെ. സുധാകര്‍ ആരോഗ്യമന്ത്രി (കര്‍ണാടകം), കെ. കെ. ശൈലജ ആരോഗ്യമന്ത്രി (കേരളം), ശ്രീ എം. സുബ്രഹ്‌മണ്യന്‍ ആരോഗ്യ മന്ത്രി  (തമിഴ്‌നാട്), ശ്രീ. രഘു ശര്‍മ്മ ആരോഗ്യമന്ത്രി (രാജസ്ഥാന്‍), ശ്രീ സത്യേന്ദ്ര ജെയിന്‍ ആരോഗ്യമന്ത്രി  (ദില്ലി) എന്നിവര്‍ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പങ്കെടുത്തു. 

പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന ഭരണകൂടങ്ങള്‍ കാണിക്കുന്ന അര്‍പ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും  ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അഭിനന്ദിച്ചു, അതോടൊപ്പം  ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നതിനെയും അദ്ദേഹം  പ്രകീര്‍ത്തിച്ചു.

കേരളത്തിലെ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവ ഉള്‍പ്പെടെ  രാജ്യത്തെ 36 ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണ് തുടരുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 

കോവിഡ്-19 കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ ദീര്‍ഘകാല ആസൂത്ര ണം നടത്തണമെന്ന് ഡോ.ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തക രുടെ ജോലി ഭാരം ലഘൂകരിക്കുന്ന തരത്തില്‍ ഡ്യൂട്ടി ക്രമപ്പെടുത്തുന്നതിനും, പതിവായ കൗണ്‍സിലിങ്ങിനും സംസ്ഥാനങ്ങള്‍ ശ്രദ്ധ ചെലുത്ത ണമെന്ന്  അദ്ദേഹം നിര്‍ദേശിച്ചു. 

വാക്‌സിനേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാ രുടെ പൊതുവായ ആവശ്യത്തെത്തുടര്‍ന്ന് ഡോ. ഹര്‍ഷ്‌വര്‍ധന്‍ വാക്‌സിനേ ഷന്‍ നയത്തിന് രൂപം നല്‍കിയ ഘടകങ്ങള്‍ വിശദീകരിച്ചു.വാക്‌സിനുകളുടെ പ്രതിമാസ ഉല്‍പാദന ശേഷിയെക്കുറിച്ചും അദ്ദേഹം അറിയിച്ചു. വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യു മെന്ന് സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഉല്‍പാദന ശേഷി ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്, 2021 മെയ് മാസത്തോടെ 8 കോടി ഡോസുകളും 2021 ജൂണോടെ അത് 9  കൂടിയായി ഉയരും. സംസ്ഥാന നേതൃത്വത്തില്‍ നിന്നുള്ള കൂടുതല്‍ വാക്‌സിനുകള്‍ക്കായുള്ള ആവശ്യം ജനങ്ങള്‍ക്കിടയില്‍ ഇടുങ്ങിയ രാഷ്ട്രീയ അഭിനിവേശം ജനിപ്പിക്കുന്നു, ഇത് പകര്‍ച്ചവ്യാധിയെ നേരിടാനുള്ള  ''ഗവണ്‍മെന്റിന്റെ സമഗ്ര  സമീപനത്തെ'' ബാധിക്കുന്നുവെന്ന്  കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. 

വിദേശ നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിനുകള്‍ വാങ്ങുന്നതിനുള്ള പൊതു നയം രൂപീകരിക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.

ഉദാരവല്‍കൃത ദേശീയ  കോവിഡ് -19 വാക്‌സിനേഷന്‍ തന്ത്ര പ്രകാരം  കേന്ദ്ര  ഗവണ്മെന്റില്‍  നിന്ന്   സൗജന്യ വാക്സിനൊപ്പം സംസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് സമഗ്രമായ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ഗവണ്‍മെന്റിതര ചാനലും ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിച്ചു.

*****
 


(Release ID: 1718410) Visitor Counter : 323