വനിതാ, ശിശു വികസന മന്ത്രാലയം

സർക്കാർ ശിശു പരിപാലന സ്ഥാപനങ്ങളിലെ കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണംലഭ്യമാക്കാൻ വനിതാ- ശിശു വികസന മന്ത്രാലയം ,ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി കൈകോർക്കുന്നു.

Posted On: 11 MAY 2021 2:31PM by PIB Thiruvananthpuram

രാജ്യത്താകമാനം സർക്കാർ  ശിശു പരിപാലന കേന്ദ്രങ്ങളിൽ വസിക്കുന്ന കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണം നൽകുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ഒത്തു ചേരുന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ട്വീറ്റുകളിലൂടെ അറിയിച്ചതാണ്
 ഈ കാര്യം  .  ശിശുസംരക്ഷണ സേവനങ്ങൾക്കായുള്ള പദ്ധതി പ്രകാരം കുട്ടികൾക്ക് നൽകുന്ന വൈദ്യസഹായത്തിനു പുറമേയാണിത്.  ആഴ്ചയിൽ 6 ദിവസം  ഉച്ചകഴിഞ്ഞുള്ള സമയം  വിദഗ്ദ്ധ ശിശുരോഗവിദഗ്ദ്ധർ ഉൾപ്പെടുന്ന   ഈ ടെലിമെഡിസിൻ സേവനം രാജ്യത്തിന്റെ വിദൂര കോണുകളിൽ നിന്നുള്ള പരിചരണക്കാർ / ശിശുസംരക്ഷണ ഓഫീസർമാർഎന്നിവർക്ക്  ലഭ്യമാക്കും. 2000 ത്തി ലധികം ശിശു പരിപാലന കേന്ദ്രങ്ങളിൽ നിന്നുള്ള  ആയിരക്കണക്കിന് കുട്ടികൾക്ക് ഈ സേവനത്തിലൂടെ പ്രയോജനം ലഭിക്കും.    കേന്ദ്ര , മേഖല , സംസ്ഥാന , നഗര തലങ്ങളിലുള്ള  30,000 ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അംഗങ്ങളുടെ ശക്തമായ   ശൃംഖലയിൽ നിന്ന് രൂപീകരിക്കുന്ന ഒരു വിദഗ്ദ്ധ ടീം   ദുർബലരായ കുട്ടികൾക്ക് വേണ്ട  സേവനങ്ങൾ നൽകുന്നതാണ് . സർക്കാർ നടത്തുന്നതോ  /സഹായിക്കുന്നതോ  ആയ എല്ലാ  ശിശു പരിപാലന കേന്ദ്രങ്ങൾക്കും  ഇന്ത്യൻ അക്കാദമി ഓഫ്  പീഡിയാട്രിക്സ്  നിയോഗിച്ച ഒരു വിദഗ്ദ്ധന്റെ സേവനം  ലഭിക്കും .ഇതോടെ, വിദഗ്ദ്ധ മെഡിക്കൽ കൺസൾട്ടേഷനുകൾ സർക്കാർ ശിശു പരിപാലന സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക്   ഒരു ഫോൺ കോൾ അകലത്തിൽ ലഭ്യമാകും.

 

***(Release ID: 1717773) Visitor Counter : 26