ആയുഷ്
രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം ആയുഷ് 64നെ കുറിച്ച് വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു
Posted On:
05 MAY 2021 12:43PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 05, 2021
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം (RAV) ആയുഷ് 64-നെ കുറിച്ഛ് ഒരു വെബിനാർ പരമ്പര ആരംഭിക്കുന്നു. ആദ്യ വെബിനാർ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആയുഷ് മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും (https://www.facebook.com/moayush/), യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്യും.
സാധാരണ പരിചരണത്തിനു പുറമേ, ലക്ഷണമില്ലാത്ത/ചെറിയ/മിതമായ കോവിഡ് അണുബാധ ചികിത്സയിൽ ആയുഷ് 64 ഉപയോഗപ്രദമാണെന്ന് ആയുഷ് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആയുഷ് 64 ചികിത്സയിലൂടെ രോഗി ആശുപത്രിയിൽ ചിലവിടുന്ന സമയം കുറഞ്ഞു എന്ന് മാത്രമല്ല, രോഗത്തിന്റെ കാര്യത്തിൽ നല്ല പുരോഗതി കാണിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് വെബിനാർ സീരീസ് ആരംഭിച്ചത്. ഈ സവിശേഷമായ ഫോർമുലേഷന്റെ പങ്കിനെക്കുറിച്ച് ആധികാരിക വിവരങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം.
ആയുഷ് 64 മായി ബന്ധപ്പെട്ട അനുഭവങ്ങൾ, ചികിത്സയുടെ ഗുണങ്ങൾ, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ ഈ പരമ്പരയിൽ വിദഗ്ധർ പങ്കിടും.
RRTN/SKY
*****
(Release ID: 1716162)
Visitor Counter : 153