പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ന് വെർച്വൽ ഉച്ചകോടി നടത്തി

Posted On: 04 MAY 2021 6:39PM by PIB Thiruvananthpuram

ഇന്ത്യയും യുകെയും ദീർഘകാലമായുള്ള സൗഹൃദ ബന്ധം ആസ്വദിക്കുകയും ജനാധിപത്യത്തോടുള്ള പരസ്പര പ്രതിബദ്ധത, മൗലിക സ്വാതന്ത്ര്യങ്ങൾ, നിയമവാഴ്ച, ശക്തമായ പൂരകങ്ങൾ, വളർന്നുവരുന്ന ഒത്തുചേരലുകൾ എന്നിവയ്ക്ക് അടിസ്ഥാനമായ ഒരു തന്ത്രപരമായ പങ്കാളിത്തം പങ്കിടുകയും ചെയ്യുന്നു.

‘സമഗ്രവും  തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക്’ ഉഭയകക്ഷി ബന്ധം ഉയർത്തുന്നതിനായുള്ള ‘റോഡ് മാപ്പ്' 2030’ ഉച്ചകോടിയിൽ അംഗീകരിച്ചു. ജനങ്ങൾ തമ്മിലുള്ള ബന്ധപ്പെടൽ , വ്യാപാരം, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യം തുടങ്ങിയ  പ്രധാന മേഖലകളിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ കൂടുതൽ ആഴത്തിലുള്ളതും ശക്തവുമായ ഇടപെടലിന്   ഈ   ‘റോഡ് മാപ്പ്'  വഴിയൊരുക്കും.

മഹാമാരിക്കെതിരായ  പോരാട്ടത്തിൽ വാക്‌സിനുകളു ടെ വിജയകരമായ പങ്കാളിത്തം ഉൾപ്പെടെ,   കോവിഡ് 19 ന്റെ അവസ്ഥയും നിലവിലുള്ള സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയിലെ കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ യുകെ നൽകിയ വൈദ്യസഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി ജോൺസന് നന്ദി പറഞ്ഞു. ഫാർമസ്യൂട്ടി ക്കൽസ്, വാക്സിനുകൾ എന്നിവ ഉൾപ്പെടെ കഴിഞ്ഞ വർഷം ബ്രിട്ടനും  മറ്റ് രാജ്യങ്ങൾക്കും സഹായം നൽകു ന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ജോൺസൺ അഭിനന്ദിച്ചു. 
ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സാധ്യതകൾ സ്വതന്ത്രമാക്കുന്നതിനും 2030 ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയെക്കാൾ  വർധിപ്പിക്കുന്ന തിനും   ലക്ഷ്യമിട്ടുകൊണ്ട്  രണ്ട് പ്രധാനമന്ത്രിമാരും  ഒരു 'മെച്ചപ്പെടുത്തിയ വ്യാപാര പങ്കാളിത്തത്തിന് (ഇടിപി) തുടയ്ക്കും കുറിച്ചു . ഇടിപിയുടെ ഭാഗമായി, നേരത്തെയുള്ള നേട്ടങ്ങൾ കൈമാറുന്നതിനുള്ള ഒരു ഇടക്കാല വ്യാപാര കരാറിന്റെ പരിഗണന ഉൾപ്പെടെ സമഗ്രവും സന്തുലിതവുമായ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടി‌എ) ചർച്ച ചെയ്യുന്നതിനുള്ള ഒരു റോഡ് മാപ്പിൽ ഇന്ത്യയും യുകെയും സമ്മതിച്ചു. ഇന്ത്യയും യുകെയും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ഇരു രാജ്യങ്ങളിലും ആയിരക്കണക്കിന് നേരിട്ടുള്ളതും , പരോക്ഷവുമായ  തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഗവേഷണ-നവീകരണ സഹകരണങ്ങളിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ പങ്കാളിയാണ് ബ്രിട്ടൺ . വെർച്വൽ ഉച്ചകോടിയിൽ ഒരു പുതിയ ഇന്ത്യ-യുകെ ‘ഗ്ലോബൽ ഇന്നൊവേഷൻ പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു,  ആഫ്രിക്കയിൽ നിന്ന് ആരംഭിച്ച്, തിരഞ്ഞെടുക്കപ്പെട്ട വികസ്വര രാജ്യങ്ങളിലേക്ക്  ഇന്ത്യൻ നവീനാശയങ്ങളെ  കൈമാറുന്നതിന് പിന്തുണയ്ക്കുന്നതിന് ലക്ഷ്യമിട്ടാ ണിത്. ഡിജിറ്റൽ, ഐസിടി ഉൽ‌പ്പന്നങ്ങൾ‌ ഉൾപ്പെടെ പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യ കളുമായി സഹകരണം വർദ്ധിപ്പി ക്കാനും സപ്ലൈ ചെയിൻ‌ പൂര്‍വ്വസ്ഥിതി പ്രാപിക്കലിനായി പ്രവർത്തി ക്കാനും ഇരുപക്ഷവും സമ്മതിച്ചു. സമുദ്ര, ഭീകര വിരുദ്ധ, സൈബർസ്പേസ് രംഗങ്ങളിൽ ഉൾപ്പെടെയു ള്ള പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്താ നും അവർ സമ്മതിച്ചു.

ഇന്തോ-പസഫിക്, ജി 7 എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ചും ഇരു പ്രധാനമന്ത്രിമാരും അഭിപ്രായങ്ങൾ കൈമാറി. പാരീസ് കരാറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള കാലാവസ്ഥാ നടപടികളോടുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു, ഈ വർഷം അവസാനം യുകെ ആതിഥേയത്വം വഹിച്ച സി ഓ പി 26 വരെ പ്രവർത്തിക്കാൻ അവർ സമ്മതിച്ചു.

ഇന്ത്യയും ബ്രിട്ടനും  കുടിയേറ്റവും , ചലനക്ഷമതയും  സംബന്ധിച്ച് സമഗ്രമായ ഒരു പങ്കാളിത്തത്തിനും  തുടക്കം കുറിച്ചു.  ഇത് ഇരു രാജ്യങ്ങളിലുമുള്ള  വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും ചലനാത്മകതയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും.

സ്ഥിതിഗതികൾ സുസ്ഥിരമാകുന്ന  മുറയ്ക്ക്  പ്രധാനമന്ത്രി ജോൺസനെ അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ച് ഇന്ത്യയിലേയ്ക്ക്  സ്വാഗതം ചെയ്യാനുള്ള ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ജി -7 ഉച്ചകോടിക്ക് യുകെ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി മോദിയ്ക്കുള്ള  ക്ഷണം പ്രധാനമന്ത്രി ജോൺസണും  ആവർത്തിച്ചു.

*****



(Release ID: 1715992) Visitor Counter : 250