ആയുഷ്‌

നേരിയതോതിലോ മിതമായതോ ആയ അണുബാധ ഉള്ള കൊവിഡ്-19 രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 ഗുണപ്രദം

Posted On: 29 APR 2021 1:53PM by PIB Thiruvananthpuramന്യൂഡൽഹിഏപ്രിൽ 29, 2021

രോഗലക്ഷണങ്ങൾ ഇല്ലാത്തതുംനേരിയതോ മിതമായതോ ആയ അണുബാധ ഉള്ളതുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെർബൽ സംയുക്തം ഗുണകരമെന്ന് തെളിഞ്ഞു.

രാജ്യത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുർവേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി (CCRAS) - വികസിപ്പിച്ച  സംയുക്തംസാധാരണ ചികിത്സയ്ക്കൊപ്പം ഉപയോഗപ്പെടുത്താം എന്ന് കണ്ടെത്തിയത്.

1980 
 മലേറിയക്കെതിരെ വികസിപ്പിച്ച മരുന്ന് നിലവിലെ സാഹചര്യത്തിൽ കോവിഡ്-19 ഉപയോഗത്തിനാവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ആയുഷ് 64 ന് രൂപം നൽകിയത്.

നേരിയതോ മിതമായതോ ആയ അണുബാധയുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സുരക്ഷിതമായും ഫലപ്രദമായും ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിശദമായ പരീക്ഷണങ്ങൾആയുഷ് മന്ത്രാലയവുംശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയും (CSIR) അടുത്തിടെ വിവിധ കേന്ദ്രങ്ങളിലായി പൂർത്തീകരിച്ചിരുന്നു.   

 

Alstonia scholarisPicrorhiza kurroaSwertia chirataCaesalpinia crista എന്നിവ ചേരുന്നതാണ് ആയുഷ് 64.

ആയുർവേദ-യോഗ ചികിത്സകളെ അധികരിച്ചുള്ള ദേശീയ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ  മരുന്ന് സംയുക്തത്തെ ഉൾപെടുത്തിയിരുന്നു. ICMR ന്റെ കോവിഡ്-19 നിർവഹണ ദേശീയ കർമസമിതിയും ഇത് പരിശോധിച്ചിരുന്നു.

നിലവിലെ ചികിത്സ രീതികൾക്ക് (SoC) ഒപ്പം ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സാധാരണ ചികിത്സാരീതിയെ അപേക്ഷിച്ചുചികിത്സാ സമയ ദൈർഘ്യം കുറയ്ക്കുമെന്നുംരോഗിയിൽ മികച്ച പുരോഗതി ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്പൊതുവായ ആരോഗ്യംസമ്മർദ്ദംഉറക്കംവിശപ്പ്ക്ഷീണം തുടങ്ങിയവയിൽ ആയുഷ് 64 ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.  

എന്നാൽ ആയുഷ് 64 ചികിത്സയ്ക്ക് വിധേയരാകുന്നവരിൽ രോഗാവസ്ഥ ഗുരുതരമാകുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.

 

RRTN/SKY(Release ID: 1714880) Visitor Counter : 241