രാജ്യരക്ഷാ മന്ത്രാലയം

മൂന്ന് മാസത്തിനുള്ളിൽ 500 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഡിആർഡിഓ

Posted On: 28 APR 2021 1:05PM by PIB Thiruvananthpuram

 

ന്യൂഡൽഹി, ഏപ്രിൽ 28 , 2021

 

LCA തേജസ്സിന് വേണ്ടി ഡിആർഡിഓ വികസിപ്പിച്ച മെഡിക്കൽ ഓക്സിജൻ പ്ലാന്റ് (MOP) സാങ്കേതിക വിദ്യ നിലവിൽ കോവിഡ്-19 രോഗികൾ നേരിടുന്ന രൂക്ഷമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സഹായകരമാകും

ഒരു മിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള (LPM) ഓക്സിജൻ പ്ലാന്റ് ഒരു ദിവസം 195 സിലിണ്ടറുകൾ ചാർജ് ചെയ്യും. 5 LPM എന്ന ഫ്ലോ റേറ്റിൽ 190 രോഗികൾക്ക് ഇതുമൂലം ഓക്സിജൻ നൽകാൻ സാധിക്കും.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്ബംഗളുരുട്രൈഡന്റ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്കോയമ്പത്തൂർ എന്നിവർക്ക് MOP സാങ്കേതിക വിദ്യ കൈമാറി കഴിഞ്ഞു രണ്ട് കമ്പനികൾ രാജ്യത്തുടനീളം വിവിധ ആശുപത്രികളിൽ 380 പ്ലാന്റുകൾ സ്ഥാപിക്കും. CSIR-ഇൻറ്റെ ഡെറാഡൂണിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയംവ്യവസായങ്ങളുമായി സഹകരിച്ഛ് 500 LPM ശേഷിയുള്ള 120 പ്ലാന്റുകളും സ്ഥാപിക്കും.

 എം‌ഒ‌പി സാങ്കേതികവിദ്യ ഉപയോഗിച്ച്,  മറ്റ് സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നതിനെ ആശ്രയിക്കാതെ  ചെലവ് കുറഞ്ഞ രീതിയിൽ  ആശുപത്രികളിൽ തന്നെ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.പെട്ടെന്ന് എത്തിപ്പെടാൻ  കഴിയാത്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആശുപത്രികൾക്ക് ഇത് ഗുണം ചെയ്യും

 

RRTN(Release ID: 1714595) Visitor Counter : 122