വാണിജ്യ വ്യവസായ മന്ത്രാലയം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വ്യാപാരം, ഉത്പാദനം, വിതരണം, അവശ്യവസ്തുക്കളുടെ ഗതാഗതം എന്നീ മേഖലകളിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിന് ഡിപിഐഐടി കൺട്രോൾ റൂം ആരംഭിക്കുന്നു
Posted On:
23 APR 2021 6:38PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 23, 2021
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി), ചരക്ക് ഗതാഗതം, വിതരണം, ഉത്പാദനം, അവശ്യവസ്തുക്കൾ സാധാരണക്കാർക്ക് എത്തിക്കുക, തുടങ്ങിയ മേഖലകളിലെ സ്ഥിതിവിവരങ്ങളും, വർദ്ധിച്ചു വരുന്ന കോവിഡ്-19 കേസുകൾ കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ബന്ധപ്പെട്ട കക്ഷികൾ നേരിടുന്ന പ്രശ്നങ്ങളും നിരീക്ഷിക്കാൻ സംവിധാനമൊരുക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വ്യാപാരം, ഉത്പാദനം, വിതരണം, അവശ്യവസ്തുക്കളുടെ ഗതാഗതം എന്നീ മേഖലകളിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിന് ഡിപിഐഐടി ഒരു കൺട്രോൾ റൂം സ്ഥാപിക്കും. ഉത്പാദനം, ഗതാഗതം, വിതരണം, മൊത്ത വ്യാപാരം, ഇ-കൊമേഴ്‌സ് മേഖലകളിലെ കമ്പനികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഇനിപ്പറയുന്ന ടെലിഫോൺ നമ്പർ/ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്:
ടെലിഫോൺ: (011) 23062383, 23062975
മേൽപ്പറഞ്ഞ ടെലിഫോൺ നമ്പറുകൾ 2021 ഏപ്രിൽ 24 മുതൽ രാവിലെ 8 നും രാത്രി 10 നും ഇടയിൽ പ്രവർത്തന സജ്ജമായിരിക്കും. ഈ കൺട്രോൾ റൂം വഴി കക്ഷികൾ ശ്രദ്ധയിൽപ്പെടുത്തുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളുമായി ചേർന്ന് പരിഹരിക്കും.
(Release ID: 1714052)
Visitor Counter : 188