കൃഷി മന്ത്രാലയം

ഇന്ത്യയിൽ വേനൽക്കാല വിളകൾ കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിച്ചുവരുന്ന പ്രവണത തുടരുന്നു.

Posted On: 23 APR 2021 1:18PM by PIB Thiruvananthpuram



ന്യൂഡൽഹി ,ഏപ്രിൽ 23, 2021

രാജ്യത്ത് തുടർച്ചയായ രണ്ടാം വർഷവും വേനൽക്കാല വിളകൾ കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിച്ചു. 2021 ഏപ്രിൽ 23 ലെ കണക്കുപ്രകാരം രാജ്യത്ത് വേനൽക്കാല വിതയ്ക്കൽ കഴിഞ്ഞ വർഷത്തെ, ഇതേ കാലയളവിനെ അപേക്ഷിച്ച് 21.5 ശതമാനം കൂടുതലാണ്. മൊത്തം വേനൽക്കാലവിള വിസ്തീർണ്ണം ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 60.67 ലക്ഷം ഹെക്ടറിൽ നിന്ന്, ഈ വർഷം 73.76 ലക്ഷം ഹെക്ടറായി ഉയർന്നു.

പയർ വർഗ്ഗങ്ങളുടെ കൃഷി വിസ്തൃതിയിലും ഗണ്യമായ വർധന. കഴിഞ്ഞ വർഷത്തെ 6.45 ലക്ഷം ഹെക്ടർ പ്രദേശത്ത് നിന്നും ഏകദേശം 100% വിസ്തൃതി വർദ്ധിച്ച്, 2021 ഏപ്രിൽ 23 ലെ കണക്ക് പ്രകാരം 12.75 ലക്ഷം ഹെക്ടറായി.

എണ്ണക്കുരു കൃഷി 9.03 ലക്ഷം ഹെക്ടറിൽ നിന്ന് 10.45 ലക്ഷം ഹെക്ടറായി ഉയർന്നു, അതായത് ഏകദേശം 16% വർദ്ധന.

നെൽകൃഷി 33.82 ലക്ഷം ഹെക്ടറിൽ നിന്ന് 39.10 ലക്ഷം ഹെക്ടറായി ഉയർന്നു, ഇത് ഏകദേശം 16% വർദ്ധന.

വേനൽക്കാല വിളകൾ അധിക വരുമാനം മാത്രമല്ല, തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. വേനൽക്കാല വിളകളുടെ കൃഷിയിലൂടെ ലഭിക്കുന്ന ഒരു പ്രധാന നേട്ടം,പ്രത്യേകിച്ച് പയർവർഗ്ഗ വിളയിലൂടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നതാണ്.ജലലഭ്യതയെ അടിസ്ഥാനമാക്കി ഗാർഹികാവശ്യങ്ങൾക്കായി, ചില സംസ്ഥാനങ്ങളിൽ കർഷകർ വേനൽ നെല്ല് കൃഷി ചെയ്യുന്നു.കർഷകർ,ഉയർന്ന ഉൽപാദനക്ഷമതയ്ക്കും സാമ്പത്തിക നേട്ടങ്ങൾക്കുമായി മികച്ച വിളവ് ലഭിക്കുന്ന ഇനങ്ങൾ കൃഷിചെയ്യാനും വിളവെടുപ്പിനു ശേഷമുള്ള മൂല്യവർദ്ധന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്

 
 
*****

(Release ID: 1713588) Visitor Counter : 252