ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാം നവമിയുടെ തലേദിവസം ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
Posted On:
20 APR 2021 4:42PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 20,2021
രാംനവമി ദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ എം.വെങ്കയ്യ നായിഡു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സദ്ഗുണം, നീതി, ധൈര്യം, അനുകമ്പ എന്നിവയുടെ ആൾ രൂപമാണ് ശ്രീരാമൻ എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
രാമനവമി ആഘോഷങ്ങൾ, ശ്രീരാമന്റെ ആദർശാത്മക ജീവിതത്തെ ഓർമ്മപ്പെടുത്തുകയും അദ്ദേഹം കാണിച്ചു തന്ന നീതിയുടെ പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം നമ്മുടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയോടുള്ള നമ്മുടെ കടമകളും ഉത്തരവാദിത്തങ്ങളും ഓരോരുത്തരെയും ഈ ആഘോഷം ഓർമ്മപ്പെടുത്തേണ്ടതുണ്ട്
കോവിഡ് ആരോഗ്യ, ശുചിത്വ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടു എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം സഹ പൗരന്മാരോട് അഭ്യർത്ഥിച്ചു.
IE
(Release ID: 1712985)
Visitor Counter : 168