ഭൗമശാസ്ത്ര മന്ത്രാലയം
40 വർഷത്തെ ഇന്ത്യയുടെ വിജയകരമായഅന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണം
Posted On:
16 APR 2021 12:56PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 16, 2021
അന്റാർട്ടിക്കയിലേക്കുള്ള 40-ആമത് ശാസ്ത്ര പര്യവേക്ഷണം (40-ISEA) പൂർത്തിയാക്കി ഇന്ത്യ. 2021 ഏപ്രിൽ 10ന്, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ദൗത്യം, 94 ദിവസത്തെ, 12,000 നോട്ടിക്കൽ മൈൽ യാത്ര പൂർത്തിയാക്കി കേപ് ടൗണിൽ എത്തി. ഇതോടെ ഇന്ത്യ 40 വർഷത്തെ വിജയകരമായ അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണം പൂർത്തിയാക്കി.
ഇന്ത്യൻ ശാസ്ത്രജ്ഞർ, എഞ്ചിനിയര്മാർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ അടങ്ങിയ 40-ISEA ദൗത്യം ഗോവയിലെ മൊർമുഗാവോ തുറമുഖത്ത് നിന്ന് 2021 ജനുവരി 7 ന് ആണ് ആരംഭിച്ചത്.
അന്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ 2021 ഫെബ്രുവരി 27 നും, മൈത്രി സ്റ്റേഷനിൽ 2021 മാർച്ച് 8 നും ദൗത്യം എത്തി. ഈ രണ്ട് സ്റ്റേഷനുകൾ അന്റാർട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരമായ ഗവേഷണ കേന്ദ്രങ്ങളാണ്.
ഹൈദരാബാദ് INCOIS-യുമായി ചേർന്ന് ഈ ദൗത്യം നാല് ഓട്ടോണോമസ് സമുദ്ര നിരീക്ഷണ DWS വേവ് ഡ്രിഫ്റ്ററുകളും സ്ഥാപിച്ചു. തിരമാലകൾ, സമുദ്ര ഉപരിതല താപനില, സമുദ്ര നിരപ്പിന്റെ അന്തരീക്ഷമർദ്ദം എന്നിവയുടെ സ്പെക്ട്രൽ സവിശേഷതകളുടെ റിയൽ ടൈം ഡാറ്റ, ഡ്രിഫ്റ്ററുകൾ ഹൈദരാബാദ് INCOIS-ക്ക് ട്രാൻസ്മിറ് ചെയ്യും. ഇത് കാലാവസ്ഥ പ്രവചനങ്ങൾ സാധൂകരിക്കാൻ വലിയ തോതിൽ സഹായിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തിൽ നിന്നുള്ള ശ്രി അതുൽ സുരേഷ് കുൽക്കർണി നയിക്കുന്ന 20 പേർ അടങ്ങുന്ന ഒരു സംഘത്തെ ഭാരതിയിലും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ശ്രി രവീന്ദ്ര സന്തോഷ് മോരെ നയിക്കുന്ന 21 പേർ അടങ്ങുന്ന മറ്റൊരു സംഘത്തെ മൈത്രിയിലും ദൗത്യം എത്തിച്ചു.
RRTN
****
(Release ID: 1712245)
Visitor Counter : 177