പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനത്തിന് മുന്നോടിയായുള്ള പ്രസ്താവന

Posted On: 25 MAR 2021 6:11PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണപ്രകാരം ഞാൻ 2021 മാർച്ച് 26-27 തീയതികളിൽ ബംഗ്ലാദേശ് സന്ദർശിക്കും.
കൊവിഡ്  -19 മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള എന്റെ ആദ്യ വിദേശ സന്ദർശനം , ഇന്ത്യ ആഴത്തിലുള്ള സാംസ്കാരികവും ഭാഷാപരവും ജനങ്ങളുമായുള്ള ബന്ധം പങ്കിടുന്ന നമ്മുടെ സൗഹൃദ അയൽരാജ്യത്തിലേക്കാണെന്നതിൽ  ഞാൻ സന്തുഷ്ടനാണ്,  

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബാന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദി അനുസ്മരണം കൂടിയായ നാളത്തെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്  ഞാൻ ഉറ്റു നോക്കുന്നു.  കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഉന്നത ശീർഷനായ   നേതാക്കളിലൊരാളായിരുന്നു ബംഗബന്ധു, അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി തുടരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തുങ്കിപാറയിലെ ബംഗബന്ധുവിന്റെ സമാധി സന്ദർശിക്കുന്നതും  ഞാൻ ഉറ്റു നോക്കുന്നു. 

പുരാണങ്ങളിലെ  51 ശക്തിപീഠങ്ങളിലൊന്നായ പുരാതന ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ കാളിദേവിക്ക് പ്രാർത്ഥന നടത്താനും ഞാൻ ആഗ്രഹിക്കുന്നു.

ഒറകണ്ടിയിലെ മാതുവ സമുദായ പ്രതിനിധികളുമായുള്ള എന്റെ ആശയവിനിമയത്തിനായി ഞാൻ പ്രത്യേകമായി ആഗ്രഹിക്കുന്നു, അവിടെ നിന്നാണ്  ശ്രീ ശ്രീ ഹരിചന്ദ്ര താക്കൂർ ജി തന്റെ പുണ്യ സന്ദേശം പ്രചരിപ്പിച്ചത് 

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഞങ്ങളുടെ ഉൽപാദനപരമായ വെർച്വൽ കൂടിക്കാഴ്ചയെ  തുടർന്ന്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഞാൻ കാര്യമായ ചർച്ചകൾ നടത്തും.  പ്രസിഡന്റ് അബ്ദുൽ ഹമീദുമായുള്ള കൂടിക്കാഴ്ചയ്ക്കും മറ്റ് ബംഗ്ലാദേശ് വിശിഷ്ടാതിഥികളുമായുള്ള ആശയവിനിമയത്തിനും ഞാൻ ആഗ്രഹിക്കുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദർശനാത്മക നേതൃത്വത്തിന് കീഴിൽ ബംഗ്ലാദേശിന്റെ ശ്രദ്ധേയമായ സാമ്പത്തിക-വികസന മുന്നേറ്റങ്ങളെ അഭിനന്ദിക്കുന്നതിനുള്ള ഒരു അവസരം മാത്രമല്ല എന്റെ സന്ദർശനം, ഈ നേട്ടങ്ങൾക്ക് ഇന്ത്യയുടെ സ്ഥിരമായ പിന്തുണ നൽകാനും. കൊവിഡ്  -19  നെതിരായ ബംഗ്ലാദേശിന്റെ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണയും ഐക്യദാർഢ്യവും  ഞാൻ പ്രകടിപ്പിക്കും.

 

***(Release ID: 1707691) Visitor Counter : 1