സാംസ്‌കാരിക മന്ത്രാലയം

2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം  പ്രഖ്യാപിച്ചു.

Posted On: 22 MAR 2021 3:05PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 22, 2021


2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം ഒമാൻ  സുൽത്താനായിരുന്ന പരേതനായ സുൽത്താൻ  ഖബൂസ് ബിൻ  സെയ്ദ് അൽ സെയ്ദിന് മരണാനന്തര ബഹുമതിയായി  നൽകുന്നു .  പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനും,  ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് , ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നീ  എക്സ് ഓഫിസിയോ അംഗങ്ങളും അടങ്ങുന്നതാണ് ഗാന്ധി സമാധാന സാമാനത്തിന്റെ ജൂറി. ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ ശ്രീ ബിന്ദേശ്വർ പതക് എന്നീ  രണ്ടു പ്രമുഖ വ്യക്തികളും ജൂറി അംഗങ്ങൾ ആണ്.


2021  മാർച്ച് 21 നു ചേർന്ന ജൂറി യോഗത്തിൽ ഐക്യകണ്ഠമായി ആണ് സുൽത്താൻ  ഖബൂസ് ബിൻ  സെയ്ദ് അൽ സെയ്ദിന്റെ പേര് തീരുമാനിച്ചത്. അഹിംസയുടെയും  മറ്റ് ഗാന്ധിയൻ രീതികളിലൂടെയും സാമൂഹികവും, സാമ്പത്തികവും ,രാഷ്ട്രീയവുമായ പരിവർത്തനത്തിന്  സുൽത്താൻ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് അദ്ദേഹത്തെ ഗാന്ധി സമാധാന പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

സുൽത്താൻ ഖബൂസ് ആഴമായ ദർശനങ്ങൾ  പ്രദർശിപ്പിച്ച നേതാവായിരുന്നു.  ‌അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മിതത്വവും മധ്യസ്ഥതയും എന്ന തന്റെ  ഇരട്ട നയം അദ്ദേഹത്തിന് ലോകമെമ്പാടും പ്രശംസയും ബഹുമാനവും നേടികൊടുത്തു..ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ശില്പിയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ പഠിച്ച അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുമായി ഒരു പ്രത്യേക ആത്മബന്ധം പുലർത്തിയിരുന്നു.

മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികമായിരുന്ന   1995 മുതൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വാർഷിക പുരസ്‌കാരമാണ്  ഗാന്ധി സമാധാന സമ്മാനം.ഒരു കോടി രൂപയുടെ സമ്മാനത്തോടൊപ്പം ,ഒരു ഫലകം ,പ്രശ്തി പത്രം , വിശിഷ്ട്മായ  ഒരു കരകൗശല സമ്മാനം  എന്നിവ അടങ്ങുന്നതാണ് ഗാന്ധി സമാധാന പുരസ്‌കാരം.

 

IE

 

*****

 


(Release ID: 1706667) Visitor Counter : 563