ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് വാക്സിനേഷൻ ഗുണഭോക്താക്കൾ

Posted On: 19 MAR 2021 2:55PM by PIB Thiruvananthpuram

 

ന്യൂഡൽഹി, മാർച്ച് 19, 2021

കോവിഡ്-19 വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ സംഘത്തിന്റെ (NEGVAC) ശുപാർശ പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾക് വാക്സിനേഷന് അർഹതയുണ്ട്:

ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, 45 മുതൽ 59 വയസ്സ് വരെ പ്രായമുള്ള മറ്റു നിർദിഷ്ട ഗുരുതര രോഗമുള്ള വ്യക്തികൾ എന്നിവരാണ് അവർ.

വാക്സിനേഷനായുള്ള രജിസ്ട്രേഷൻ കോ-വിൻ 2.0 പോർട്ടൽ/വെബ്സൈറ്റ് വഴിയോ ആരോജ്യസെതു ആപ്പ് വഴിയോ ചെയ്യാം.

ഓൺലൈൻ രജിസ്ട്രേഷനായി  ഇനിപ്പറയുന്ന ഏതെങ്കിലും ഫോട്ടോ ഐഡന്റിറ്റി രേഖകൾ പൗരന്മാർക്ക് ഉപയോഗിക്കാം: ആധാർ കാർഡ്, ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, എൻ‌പി‌ആർ സ്മാർട്ട് കാർഡ്, ഫോട്ടോയോടുകൂടിയ പെൻഷൻ രേഖ എന്നിവയാണ് അവ.

ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രം തിരഞ്ഞെടുക്കാൻ ഗുണഭോക്താക്കളെ അനുവദിക്കുന്ന വ്യവസ്ഥ കോ-വിൻ 2.0 ന് ഉണ്ട്.

2021 മാർച്ച് 15 ലെ കണക്കനുസരിച്ച് മൊത്തം 3.05 കോടി ഗുണഭോക്താക്കൾ കോ-വിൻ 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

45 മുതൽ 59 വയസ്സുവരെയുള്ള പൗരന്മാരുടെ വാക്സിനേഷൻ അർഹത നിർണ്ണയിക്കുന്നതിനുള്ള 20 നിർദ്ദിഷ്ട ഗുരുതര രോഗങ്ങളുടെ പട്ടിക: (Attached)കേന്ദ്ര ആരോഗ്യ   കുടുംബക്ഷേമ സഹമന്ത്രി ശ്രീ   അശ്വിനി കുമാർ ചൗബെ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം .

RRTN/SKY



(Release ID: 1706048) Visitor Counter : 126