വനിതാ, ശിശു വികസന മന്ത്രാലയം

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരെ സ്ത്രീകൾക്കുള്ള സംരക്ഷണം

Posted On: 18 MAR 2021 3:49PM by PIB Thiruvananthpuram



തൊഴിലിടങ്ങളിലുള്ള ലൈംഗിക പീഡനത്തിനെതിരെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനും അതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുമാണ് ‘ദി സെക്ഷ്വൽ ഹരാസ്സ്മെന്റ് ഓഫ് വിമെൻ അറ്റ് വർക്ക്പ്ലെയ്സ് (പ്രിവൻഷൻ, പ്രൊഹിബിഷൻ ആൻഡ് റിഡ്‌റെസ്സൽ) നിയമം, 2013’ നടപ്പിലാക്കിയത്. പൊതു, സ്വകാര്യ, സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളുടെയും പ്രായം, തൊഴിൽ നില, ജോലിയുടെ സ്വഭാവം എന്നിവ പരിഗണിക്കാതെ ഈ നിയമം ബാധകമാക്കിയിട്ടുണ്ട്.

പൊതു-സ്വകാര്യ തൊഴിലിടങ്ങളിലെ തൊഴിലുടമകൾക്ക്, ലൈംഗിക പീഡനങ്ങളിൽ നിന്ന് മുക്തവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള ബാധ്യത ഈ നിയമം അനുശാസിക്കുന്നു. ഈ നിയമപ്രകാരം ജീവനക്കാരുടെ/തൊഴിലാളികളുടെ എണ്ണം 10 ൽ കൂടുതലുള്ള സ്ഥാപനങ്ങളിൽ ഒരു ആഭ്യന്തര സമിതി (ഐസി) രൂപീകരിക്കാൻ ഓരോ തൊഴിലുടമയും നിർബന്ധിതരാണ്.

അതുപോലെ, പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനും, തൊഴിലുടമയ്‌ക്കെതിരായ പരാതി സ്വീകരിക്കുന്നതിനും, എല്ലാ ജില്ലയിലും ഉചിതമായ പ്രാദേശിക സമിതി രൂപീകരിക്കാൻ സർക്കാരിന് അധികാരമുണ്ട്.

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി, രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.



(Release ID: 1705961) Visitor Counter : 107


Read this release in: English , Urdu , Bengali , Telugu