ജൽ ശക്തി മന്ത്രാലയം

ഇന്ത്യ -ബംഗ്ലാദേശ് ജലവിഭവ സെക്രട്ടറി തല യോഗം

Posted On: 17 MAR 2021 11:38AM by PIB Thiruvananthpuramന്യൂഡൽഹി , മാർച്ച് 17, 2021

 ഇന്ത്യ ബംഗ്ലാദേശ് ജലവിഭവ സെക്രട്ടറി തല യോഗം 2021 മാർച്ച് 16ന് ന്യൂഡൽഹിയിൽ നടന്നു. സംയുക്ത നദി കമ്മീഷൻ ചട്ടക്കൂടിന് കീഴിലുള്ള യോഗത്തിൽ,  ജലവിഭവ, നദി വികസന ഗംഗ പുനരുജ്ജീവന സെക്രട്ടറി പങ്കജ് കുമാർ ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകി. ബംഗ്ലാദേശ് ജലവിഭവ മന്ത്രാലയം മുതിർന്ന സെക്രട്ടറി ശ്രീ കബീർ ബിൻ അൻവറാണ് ബംഗ്ലാദേശ് സംഘത്തിന് നേതൃത്വം  നൽകിയത്

 പൊതുവായ 54 നദികളാണ് ഇന്ത്യയും ബംഗ്ലാദേശും പങ്കുവയ്ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ഇരുവിഭാഗവും, ഇവ നിരവധി പേരുടെ ജീവിതമാർഗത്തെ  പ്രത്യക്ഷമായിത്തന്നെ സ്വാധീനിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു
. ഈ വിഷയത്തിൽ പുലർത്തുന്ന   വളരെ അടുത്ത സഹകരണത്തെ ഇരുരാജ്യങ്ങളും പ്രകീർത്തിച്ചു  


 . നദീജലം  പങ്കുവെക്കൽ സംബന്ധിച്ച ചട്ടക്കൂടിന്റെ  രൂപീകരണം, നദി തീര സംരക്ഷണം, പ്രളയ പ്രതിരോധം, നദീതട സംരക്ഷണം തുടങ്ങി  ജലവിഭവ സംബന്ധിയായ  എല്ലാ മേഖലകളിലും കൂടുതൽ സഹകരണം വർദ്ധിപ്പിക്കാൻ ഇരുവിഭാഗവും സമ്മതം അറിയിച്ചു. ഈ വിഷയത്തിൽ ആവശ്യമായ വിവരങ്ങൾ ഒരു സംയുക്ത സാങ്കേതിക സംഘം ലഭ്യമാക്കും .

 

IE/SKY

 (Release ID: 1705433) Visitor Counter : 215