ആയുഷ്‌

ദേശീയ ഔഷധ സസ്യ ബോർഡിൻ്റെ  (NMPB) നേതൃത്വത്തിൽ റീജണൽ -കം -ഫെസിലിറ്റേഷൻ  സെന്ററുകൾ സ്ഥാപിച്ചു 

Posted On: 16 MAR 2021 1:41PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 16, 2021





 ദേശീയ ഔഷധ സസ്യ ബോർഡ് (NMPB), ജമ്മുകാശ്മീർ, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6 പ്രാദേശിക കേന്ദ്രങ്ങൾക്ക്   ( റീജണൽ കം ഫെസിലിറ്റേഷൻ സെന്ററുകൾ -RCFCs ) രൂപം നൽകി. ദക്ഷിണ മേഖലയിലെ RCFC പ്രവർത്തിക്കുന്നത് തൃശ്ശൂരിലെ പീച്ചിയിൽ ഉള്ള കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) ആണ്


 ദേശീയ ഔഷധ സസ്യ ബോർഡിന്റെ വിവിധ പദ്ധതികൾ, സംസ്ഥാന ഔഷധ സസ്യ ബോർഡുകൾ, സംസ്ഥാന വനം കൃഷി ഹോർട്ടികൾച്ചർ വകുപ്പുകൾ തുടങ്ങിയ സംസ്ഥാനതല വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രാദേശിക സംവിധാനമാണ് ആർ സി എഫ് സി കൾ.

.
 കേന്ദ്ര സഹമന്ത്രി ശ്രീ കിരൺ റിജിജു രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

 

IE/SKY

 

****



(Release ID: 1705199) Visitor Counter : 148