ധനകാര്യ മന്ത്രാലയം

2021 മാർച്ച് 10 വരെ ഫേസലെസ്സ് രീതിയിൽ 82,072 കേസുകളിൽ ആദായ നികുതി നിർണയം നടത്തി

Posted On: 16 MAR 2021 5:02PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 16, 2021

സാങ്കേതികവിദ്യയുടെ പരമാവധി സൗകര്യമുപയോഗിച്ച് ആദായ നികുതി നിർണയ ഉദ്യോഗസ്ഥനും നികുതി നിർണയിക്കപ്പെടുന്ന വ്യക്തിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കി, സുതാര്യവും കാര്യക്ഷമവും വിശ്വാസയോഗ്യവുമായ ആദായനികുതി നിർണയത്തിനാണ് ഫേസ്ലെസ്സ് സംവിധാനം ആരംഭിച്ചത്.

2021 മാർച്ച് 10 വരെ ഫേസ്ലെസ്സ് സംവിധാനമുപയോഗിച്ച്  82,072 ആദായ നികുതി നിർണയം നടത്തി.

സാമ്പത്തികകാര്യ വകുപ്പും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡും, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ചും ആയി ചേർന്ന് ഫെയ്സ്ലെസ് നികുതി നിർണയ പദ്ധതിയെക്കുറിച്ച് ഒരു സ്വതന്ത്ര വിലയിരുത്തൽ നടത്താൻ ത്രികക്ഷി കരാര്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ധന-വാണിജ്യകാര്യ വകുപ്പ് സഹമന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ രാജ്യസഭയിൽ ഇന്ന് ഒരു ചോദ്യത്തിന് മറുപടിയായി എഴുതി നൽകിയതാണ് ഇക്കാര്യം.

 
RRTN/SKY
 
****


(Release ID: 1705192) Visitor Counter : 107


Read this release in: English , Bengali , Urdu , Telugu