ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോറോണവൈറസ് കണ്ടുപിടിക്കുന്നതിനുള്ള ഡിജിറ്റൽ പ്രക്രിയകൾ
Posted On:
15 MAR 2021 2:48PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 15, 2021
കോറോണയും മറ്റു സാംക്രമിക രോഗങ്ങളുമുള്ളവരെയും കണ്ടുപിടിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു വരുന്നു. അവ താഴെ പറയുന്നു:
1) IDSP യുടെ കീഴിൽ എല്ലാ സാംസ്‌ഥാനങ്ങളിലും, ജില്ലാ ആസ്ഥാനങ്ങളിലും സർവെയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങളുടെ വിവരങ്ങൾ ഈ യൂണിറ്റുകൾ എല്ലാ ആഴ്‌ചകളിലും നൽകി വരുന്നു. ഇപ്പോൾ കോവിഡ്19 ന് വേണ്ടിയും ഇതേ പ്രക്രിയ തുടർന്ന് പോകുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ വിവരങ്ങളും IDSP യുടെ കീഴിൽ നൽകി വരുന്നു.
2) കോവിഡ്-19 കോൺടാക്ട് ട്രേസിംഗിനും, ലക്ഷണങ്ങൾ കണ്ടുപിടിക്കുന്നതിനും, സ്വയം-വിലയിരുത്തുന്നതിനും ആരോഗ്യ സേതു ആപ്പും ഉപയോഗിച്ചു വരുന്നു. കോവിഡ് ക്ലസ്റ്ററുകൾ കണ്ടുപിടിക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു.
3) മറ്റൊരു ഡിജിറ്റൽ പ്ലാറ്റഫോം ആയ COWIN ആപ്പ് വാക്‌സിനേഷൻ പ്രക്രിയ ട്രാക്ക് ചെയ്യുന്നതിന് വിവിധ ഏജൻസികളെ സഹായിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് ഈ ആപ്പിലൂടെ വാക്‌സിനേഷന് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.
4) 'കോവിഡ് ഇന്ത്യ പോർട്ടൽ-ടെസ്റ്റിംഗ് പോർട്ടൽ' സംസ്ഥാന തല കോവിഡ് മാനേജ്മെന്റിന്റെ വിവര ശേഖരണം നടത്താൻ സഹായിക്കുന്നു.
കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രി അശ്വിനി കുമാർ ചൗബേയാണ് ഈ വിവരങ്ങൾ രേഖമൂലം ലോക് സഭയിൽ നൽകിയത്
RRTN
*****
(Release ID: 1704842)
Visitor Counter : 146