ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ശാസ്ത്ര സാങ്കേതിക രംഗത്ത് വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണമെന്ന് വിദഗ്ധർ

Posted On: 09 MAR 2021 9:33AM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 09, 2021



ശാസ്ത്ര സാങ്കേതിക രംഗത്ത് വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കേണ്ടതുണ്ട് എന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത ആഘോഷ പരിപാടിയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ കിരൺ ഡിവിഷൻ, ടോക്കിയോയിലെ ഇന്ത്യൻ എംബസി, ജപ്പാൻ ഗവൺമെന്റിന്റെ ജപ്പാൻ സയൻസ് & ടെക്നോളജി ഏജൻസി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വനിതകൾക്കായി പുതുതലമുറ മാതൃകാ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നതിനും ശാസ്ത്രം,സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിൽ വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് ലക്ഷ്യമിടുന്നതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ്മ പറഞ്ഞു.

അടിസ്ഥാന തലത്തിൽ വ്യവസ്ഥാപിതമായ മാറ്റം വരുത്തുന്നതിന് ജൻഡർ അഡ്വാൻസ്മെന്റ് ഫോർ ട്രാൻസ്ഫോമിങ് ഇൻസ്റ്റിറ്റ്യൂഷൻ (GATI ) ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു

  ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സഞ്ജയ് കുമാർ വർമ്മ, ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി പ്രസിഡന്റ് ഡോ. മിഷിനറി  ഹമഗുച്ചി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

 

 

IE/SKY


(Release ID: 1703474) Visitor Counter : 137