രാജ്യരക്ഷാ മന്ത്രാലയം
കോവിഡ് 19 രോഗബാധിതരായ പ്രതിരോധസേന ഉദ്യോഗസ്ഥർ
Posted On:
08 MAR 2021 4:32PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 08, 2021
സായുധ സേനയിൽ കോവിഡ് 19 രോഗം ബാധിച്ചവരുടെ വിശദമായ വിവരം ചുവടെ ചേർക്കുന്നു :
കരസേനയിൽ 32,690 പേർക്ക് രോഗം ബാധിച്ചു.0.24%ആണ് മരണ നിരക്ക്.
നാവികസേനയിൽ 3604 പേരാണ് രോഗബാധിതരായത്. മരണ നിരക്ക് 0.05%.
വ്യോമസേനയിൽ 6,554 പേർ രോഗബാധിതരായി.0.39% ആണ് മരണ നിരക്ക്.
നിലവിലുള്ള ചട്ടമനുസരിച്ച്, സേവന കാലയളവിൽ, സായുധ സേന ഉദ്യോഗസ്ഥർ സാംക്രമിക രോഗങ്ങൾ ബാധിച്ചു മരണപ്പെട്ടാൽ, അവരുടെ ബന്ധുക്കൾക്ക് പ്രത്യേക നഷ്ടപരിഹാരം നൽകുന്നതല്ല. അതേസമയം സേവനത്തിലിരിക്കെ, അത്തരം കാരണത്താൽ മരണപ്പെട്ടാൽ അന്തിമ ആനുകൂല്യം നൽകുന്നതാണ്.
രാജ്യസഭയിൽ ശ്രീ സഞ്ജയ് സിംഗ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ ശ്രീപദ് നായ്ക് ഇന്ന് എഴുതി നൽകിയ മറുപടിയാണിത്.
IE/SKY
****
(Release ID: 1703279)
Visitor Counter : 105