റെയില്‍വേ മന്ത്രാലയം

സ്റ്റേഷനുകളിൽ വിശ്രമ മുറികൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ റെയിൽ‌വേ സോണുകൾക്ക് റെയിൽ‌ മന്ത്രാലയം അനുമതി നൽകി.

Posted On: 03 MAR 2021 5:22PM by PIB Thiruvananthpuram



സർക്കാർ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങളും പ്രാദേശിക സ്ഥിതിഗതികളും പരിഗണിച്ച് സ്റ്റേഷനുകളിൽ വിശ്രമമുറികൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ റെയിൽ‌വേ സോണുകൾക്ക് റെയിൽ‌ മന്ത്രാലയം അനുമതി നൽകി.9.10.2020 നൽകിയ കത്ത് പ്രകാരം ഐ.ആർ.സി.ടി.സി.നിയന്ത്രണത്തിലുള്ള വിശ്രമ മുറികൾ, റെയിൽ യാത്രി നിവാസ്,ഹോട്ടലുകൾ തുടങ്ങിയവയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് റെയിൽവേ ബോർഡ് ഇതിനോടകം അനുവാദം നല്കിയിട്ടുണ്ട്.

ആവശ്യാനുസരണം ഘട്ടംഘട്ടമായി വിവിധ സ്പെഷ്യൽ എക്സ്പ്രസ് / പാസഞ്ചർ ട്രെയിനുകൾ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.



(Release ID: 1702424) Visitor Counter : 195