ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ മൂന്നാമത് ഭരണസമിതി യോഗത്തിൽ ശ്രീ പീയൂഷ് ഗോയൽ അധ്യക്ഷത വഹിച്ചു
Posted On:
01 MAR 2021 3:29PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 01, 2021
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ മൂന്നാമത് ഭരണസമിതി യോഗത്തിൽ കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വിർച്വലായി അധ്യക്ഷത വഹിച്ചു.
ചെറുകിട ഇടത്തരം നാമമാത്ര സംരംഭങ്ങൾ, പുതു സംരംഭങ്ങൾ, വനിതാ സംരംഭകർ എന്നിവർക്ക് പ്രാരംഭ വർഷങ്ങളിൽ സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് ഫീസ് കുറയ്ക്കണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു. ഇത് ഉത്പന്നങ്ങൾക്ക് സർട്ടിഫിക്കറ്റ് നേടാൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യും.
പരിശോധനാ ലാബുകളുടെ വിപുലീകരണവും നവീകരണവുമായി മുന്നോട്ട് പോകാൻ മന്ത്രി ബിഐഎസിനോട് നിർദ്ദേശിച്ചു.മാനദണ്ഡ പരിശോധനയും സർട്ടിഫിക്കേഷനും ലഭിക്കാൻ ഇതോടെ സംരംഭകർക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരില്ല.
സർട്ടിഫിക്കേഷൻ പ്രക്രിയയിലും പരിശോധനയിലും സുതാര്യത കൈവരിക്കുന്നതിന് ഒരു കസ്റ്റമർ ചാർട്ടർ നടപ്പാക്കാൻ ശ്രീ ഗോയൽ ബിഐഎസിന് നിർദ്ദേശം നൽകി. നിലവിൽ മാനദണ്ഡങ്ങൾ നിലവിലില്ലാത്ത ഉത്പന്നങ്ങൾക്ക് ആവശ്യമായ പുതിയ മാനദണ്ഡങ്ങൾ സാങ്കേതിക സമിതികൾ വേഗത്തിൽ വികസിപ്പിച്ചെടുക്കുന്നുവെന്ന് ബിഐഎസ് ഉറപ്പുവരുത്തണമെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ കാലാകാലം അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്പന്ന സർട്ടിഫിക്കേഷനായി രാജ്യത്തുടനീളം 37,000 ഉത്പന്ന സർട്ടിഫിക്കേഷൻ ലൈസൻസുകൾ ബിഐഎസിനുണ്ട്. ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷനായ - BIS CARE ഉം നിലവിലുണ്ട്.
ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി ശ്രീ റാവു സാഹിബ് പാട്ടീൽ ദാൻവേയും ഭരണസമിതി യോഗത്തിൽ സംസാരിച്ചു.
IE/SKY
(Release ID: 1701725)
Visitor Counter : 257