കൂടുതല്‍ ശക്തവും സന്തുഷ്ടവും സമ്പന്നവുമായ ഇന്ത്യ കെട്ടിപ്പടുക്കണം: ഉപരാഷ്ട്രപതി
രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തില്‍ യുവാക്കള്‍ അഭിമാനിക്കണമെന്ന് എം. വെങ്കയ്യ നായിഡു
എല്ലാറ്റിനുമുപരിയായി രാഷ്ട്രത്തെ നിലനിര്‍ത്താന്‍ പി. പരമേശ്വര്‍ജിയുടെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ഉപരാഷ്ട്രപതി.
അഞ്ച് സഹസ്രാബ്ദ പഴക്കമുള്ള ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യം വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ അടിസ്ഥാന ഐക്യം സംരക്ഷിക്കുന്നു: എം. വെങ്കയ്യ നായിഡു
തിരുവനന്തപുരം, 25 ഫെബ്രുവരി 2021
ശ്രീ പരമേശ്വര്‍ജി കാട്ടി തന്ന പാത പിന്തുടര്‍ന്ന് കൂടുതല്‍ ശക്തവും സന്തുഷ്ടവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ജനങ്ങളോട് ആവശ്യപ്പെട്ടു.
ഭാരതീയ വിചാര്‍ കേന്ദ്രം തിരുവനന്തപുരത്ത് ഇന്ന് നടത്തിയ ആദ്യത്തെ പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തവെ ജാതി, അഴിമതി തുടങ്ങിയ സാമൂഹിക തിന്മകളില്‍ നിന്ന് മുക്തവും സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തില്‍ അഭിമാനിക്കുന്ന ഒരു ഇന്ത്യയുടെ ആവശ്യകത ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. പരമേശ്വര്‍ജിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ശ്രീ. നായിഡു അദ്ദേഹത്തെ മികച്ച മാനവികവാദിയും സന്യാസിയുമായി വിശേഷിപ്പിച്ചു. എല്ലാറ്റിനുമുപരിയായി രാഷ്ട്രത്തെ നിലനിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് പരമേശ്വര്‍ജിയുടെ ജീവിതമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
കേരളത്തില്‍ രാമായണ മാസാചരണമെന്ന മറന്നുപോയ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പി. പരമേശ്വര്‍ജി പ്രധാന പങ്കുവഹിച്ചുവെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തന്റെ രചനകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റ് ബൗദ്ധിക പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ബൗദ്ധിക വ്യവഹാരത്തിന്റെ സ്വരവും സ്വഭാവവും മാറ്റിമറിച്ച അദ്ദേഹം ഒരു മികച്ച എഴുത്തുകാരനും, പ്രാസംഗികനും, കവിയും സാമൂഹിക തത്ത്വചിന്തകനുമായിരുന്നുവെന്ന് ശ്രീ നായിഡു പറഞ്ഞു.
സാംസ്‌കാരിക ഉണര്‍വ്വും ആത്മീയ പുനരുജ്ജീവനവും കൊണ്ടുവന്ന കേരളത്തിലെ മികച്ച ബൗദ്ധിക വ്യക്തികളില്‍ ഒരാളായി ശ്രീ പരമേശ്വര്‍ജിയെ കാണാമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി മഹാനായ ചിന്തകരുടെയും ആത്മീയ നേതാക്കളായ ജഗദ്ഗുരു ആദി ശങ്കരാചാര്യര്‍, ആചാര്യ രാമാനുജ, മധ്വ ആചാര്യന്മാര്‍, ശ്രീരാമകൃഷ്ണ മഠത്തിലെ രംഗനാഥാനന്ദ സ്വാമി, മാതാ അമൃതാനന്ദ മയി തുടങ്ങിയവരുടെ സംഭാവനകളെയും ഉപരാഷ്ട്രപതി പരാമര്‍ശിച്ചു.
എട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്തകനായ ജഗദ്ഗുരു ആദി ശങ്കരാചാര്യരെ പ്രശംസിച്ചുകൊണ്ട്, അദ്ദേഹം അദ്വൈത വേദാന്ത തത്ത്വചിന്തയിലൂടെ വൈവിധ്യമാര്‍ന്ന ചിന്തകളും പ്രയോഗങ്ങളും സമന്വയിപ്പിക്കുക മാത്രമല്ല, നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍ സജീവമല്ലാത്ത ഗീത വീണ്ടെടുക്കുകയും ചെയ്തുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ആധുനിക കാലത്ത്, ശ്രീ നാരായണ ഗുരു ബൗദ്ധികവും സാമൂഹികവുമായ നവീകരണ വിഭാഗങ്ങളില്‍ അദ്വൈതത്തിന് പ്രചോദനമായി. '' ശ്രീ നാരായണ ഗുരു ഇല്ലായിരുന്നുവെങ്കില്‍ കേരളം സാമൂഹികവും ബൗദ്ധികവുമായ തകര്‍ച്ചയുടെ ഇരുട്ടില്‍ മുങ്ങുമായിരുന്നു'', ഉപരാഷ്ട്രപതി തുടര്‍ന്ന് അഭിപ്രായപ്പെട്ടു - ഈ ബൗദ്ധിക പാരമ്പര്യത്തിന്റെ ശക്തമായ പശ്ചാത്തലം കാരണം, യുഗങ്ങളായി അഭിമുഖീകരിക്കേണ്ടിയിരുന്ന വ്യത്യാസങ്ങള്‍ക്കിടയിലും ഇന്ത്യ ഒരു ശാശ്വത രാഷ്ട്രമായി തുടരുന്നുവെന്ന് ശ്രീ. നായിഡു ചൂണ്ടിക്കാട്ടി.
സാംസ്‌കാരികവും നാഗരികവുമായ സന്ദര്‍ഭങ്ങളില്‍ ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യം അയ്യായിരം വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച അദ്ദേഹം, ഈ ബൗദ്ധിക പാരമ്പര്യം ഇന്ത്യയുടെ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ അടിസ്ഥാന ഐക്യം നിലനിര്‍ത്താന്‍ സഹായിച്ചതായും പറഞ്ഞു. മഹത്തായ സംസ്‌കൃത ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും ഹിന്ദു ചിന്തയുടെയും തത്ത്വചിന്തയുടെയും ഉറവയായി പരാമര്‍ശിച്ച് കൊണ്ട് ഇന്ത്യയുടെയും ഏഷ്യയുടെയും മത-സാംസ്‌കാരിക ജീവിതത്തെ ഈ രണ്ട് ഇതിഹാസങ്ങളും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ശ്രീ നായിഡു അടിവരയിട്ടു പറഞ്ഞു.
എല്ലാവരുടെയും ക്ഷേമം (സര്‍വ്വഭൂത ഹിതം) ഉറപ്പുവരുത്തുന്ന ഒരു ചിട്ടയായ കൂട്ടായ മനുഷ്യജീവിതം നമ്മുടെ വേദ ഋഷികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് എടുത്തുകാട്ടിയ ഉപരാഷ്ട്രപതി, നമ്മുടെ സംസ്‌കാരത്തിനും വിജ്ഞാന പാരമ്പര്യത്തിനും വേണ്ടി വേദ ഋഷികളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ''അവര്‍ തങ്ങളുടെ അറിവും ആത്മീയ അനുഭവവും സമൂഹത്തിന്റെ പ്രയോജനത്തിനായി പ്രയോഗിക്കുകയും ധര്‍മ്മ സങ്കല്‍പം മുന്നോട്ട് വയ്ക്കുകയും ചെയ്തു - ആത്മീയ ഉള്ളടക്കമുള്ള മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പെരുമാറ്റച്ചട്ടം'', അദ്ദേഹം പറഞ്ഞു.
സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന സമഗ്രമായ ഒരു ജീവിത ശാസ്ത്രമായി ശ്രീ പരമേശ്വര്‍ജി ഗീതയെ ജനപ്രിയമാക്കിയത് ചൂണ്ടിക്കാട്ടിയ ശ്രീ നായിഡു, സംസ്‌കൃതം, യോഗ, ഗീത പഠനങ്ങള്‍ എന്നിവ സംയോജിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞു, അതിനായി അദ്ദേഹം 'സംയോഗി' എന്ന പുതിയ പദം ഉപയോഗിച്ചു.
ശ്രീ പരമേശ്വരൻ ജിയുടെ ലാളിത്യവും ചേതനയും ജനങ്ങളെ സേവിച്ച രീതിയും കാരണം അദ്ദേഹത്തെ വ്യക്തിപരമായി ആരാധിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും മഹത്തായ ചരിത്രത്തെയും യുവാക്കളെ ഓർമ്മപ്പെടുത്തുകയും അവർ താഴേത്തട്ടിലേക്കു തിരിച്ചുപോയി നമ്മുടെ പൂർവ്വികർ കാട്ടിയ ആത്മീയവും ധാർമ്മികവുമായ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ പുരാതന മൂല്യങ്ങളായ ‘വാസുധൈവ കുട്ടുമ്പകം’, ‘ഷെയർ & കെയർ’ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയെ വീണ്ടും ‘വിശ്വ ഗുരു’ ആക്കാൻ അദ്ദേഹം യുവതലമുറയോട് ആവശ്യപ്പെട്ടു.
ശ്രീ പരമേശ്വരൻ ജിയുടെ ലാളിത്യവും ചേതനയും ജനങ്ങളെ സേവിച്ച രീതിയും കാരണം അദ്ദേഹത്തെ വ്യക്തിപരമായി ആരാധിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും മഹത്തായ ചരിത്രത്തെയും യുവാക്കളെ ഓർമ്മപ്പെടുത്തുകയും അവർ താഴേത്തട്ടിലേക്കു തിരിച്ചുപോയി നമ്മുടെ പൂർവ്വികർ കാട്ടിയ ആത്മീയവും ധാർമ്മികവുമായ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ പുരാതന മൂല്യങ്ങളായ ‘വാസുധൈവ കുടുമ്പകം’, ‘ഷെയർ & കെയർ’ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയെ വീണ്ടും ‘വിശ്വ ഗുരു’ ആക്കാൻ അദ്ദേഹം യുവതലമുറയോട് ആവശ്യപ്പെട്ടു.
ശ്രീ പരമേശ്വരൻ ജിയുടെ ലാളിത്യവും ചേതനയും ജനങ്ങളെ സേവിച്ച രീതിയും കാരണം അദ്ദേഹത്തെ വ്യക്തിപരമായി ആരാധിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും മഹത്തായ ചരിത്രത്തെയും യുവാക്കളെ ഓർമ്മപ്പെടുത്തുകയും അവർ താഴേത്തട്ടിലേക്കു തിരിച്ചുപോയി നമ്മുടെ പൂർവ്വികർ കാട്ടിയ ആത്മീയവും ധാർമ്മികവുമായ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ പുരാതന മൂല്യങ്ങളായ ‘വസുധൈവ കുടുമ്പകം’, ‘ഷെയർ & കെയർ’ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയെ വീണ്ടും ‘വിശ്വ ഗുരു’ ആക്കാൻ അദ്ദേഹം യുവതലമുറയോട് ആവശ്യപ്പെട്ടു.
കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, എം ൽ എ ശ്രീ ഓ രാജഗോപാൽ , ഡോ. എം. മോഹൻദാസ്, പ്രസിഡന്റ്, ഭാരതീയ വിചാര കേന്ദ്രം, ശ്രീ കെ സി സുധീർ ബാബു, ജനറൽ സെക്രട്ടറി, ഭാരതീയ വിചാര കേന്ദ്രം, ജോയിന്റ് ഡയറക്ടർ ശ്രീ ആർ സഞ്ജയൻ, ജോയിന്റ് ഡയറക്ടർ ഡോ. കെഎൻ മധുസൂദനൻ പിള്ള,അക്കാദമിക് ഡീൻ, ഭാരതീയ വിചാര കേന്ദ്രം, തുടങ്ങിയവരും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു 2021 ഫെബ്രുവരി 25ന് തിരുവനന്തപുരത്ത് നടത്തിയ ഒന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം
പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,
ഒന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിനായി നിങ്ങൾക്ക് മുമ്പില്‍ എത്തിയതില്‍ ഞാന്‍ തീർച്ചയായും
അഭിമാനിക്കുന്നു. നിരവധി പേര്‍ക്ക് മാതൃകാ പുരുഷനായിരുന്ന പരമേശ്വരന്‍ജി ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു.
ജീവിത ലക്ഷ്യമായി കൊണ്ടു നടന്ന ദേശീയത എന്ന ദൗത്യം ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം യത്നിച്ച അദ്ദേഹം,
ഒരു മികച്ച എഴുത്തുകാരനും, പ്രഭാഷകനും, കവിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു.
തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റ് ബൗദ്ധിക ഇടപെടലുകളിലൂടെയും ശ്രീ പരമേശ്വരൻജി
കേരളത്തിന്റെ ബൗദ്ധിക സംവാദങ്ങളുടെ ഭാവവും, ഗതിയും മാറ്റി. സ്വാമി വിവേകാനന്ദന്‍, ശ്രീ അരബിന്ദോ, ശ്രീ
നാരായണ ഗുരു, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ തുടങ്ങിയവരുടെ ചിന്തകളെയും പഠനങ്ങളേയും യുവാക്കളില്‍
എത്തിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച കേരളത്തിലെ രാമായണ
മാസാചരണം (ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍) പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
സാംസ്‌കാരിക നവോത്ഥാനവും, ആത്മീയ പുനരുജ്ജീവനവും കൊണ്ടു വന്ന മഹാന്മാരായ
ബൌദ്ധികവ്യക്തിത്വങ്ങളുടെ സമ്പന്നമായ പൈതൃകമുള്ള കേരളത്തിന്റെ വിശിഷ്ട വ്യക്തിത്വങ്ങളിൽ മുന്നില്‍
തന്നെയാണ് ശ്രീ പരമേശ്വരൻജിയുടെ സ്ഥാനം എന്നതിൽ തർക്കമില്ല.
എട്ടാം നൂറ്റാണ്ടില്‍ ജഗദ്ഗുരു ആദി ശങ്കരാചാര്യ അദ്ദേഹത്തിന്റെ അദ്വൈത വേദാന്തമെന്ന തത്വചിന്തയിലൂടെ
വിവിധങ്ങളായ ചിന്താധാരകളേയും ജീവിത രീതികളേയും സമന്വയിപ്പിച്ചു. നമ്മുടെ ബൗദ്ധിക പാരമ്പര്യത്തില്‍
വിസ്മരിക്കപ്പെട്ട് കിടന്ന ഗീതയെ അദ്വൈതത്തിന്റെ പശ്ചാത്തലത്തില്‍ മികച്ച വ്യാഖ്യാനം നല്‍കി ശ്രീ ശങ്കരാചാര്യ
പുനരുജ്ജീവിപ്പിക്കുകയുണ്ടായി. ഈ അദ്വൈതം പുതിയൊരു ചിന്താധാരയായിരുന്നില്ല, മറിച്ച് ഉപനിഷത്തുകളില്‍
നിന്നും കടഞ്ഞെടുത്തതാണ്.
പിന്നീട് രാമാനുജ, മാധ്വ തുടങ്ങിയ ആചാര്യന്‍മാര്‍ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ശ്രേണിയിലേക്ക്
വന്നു. വിജയനഗര സാമ്രാജ്യം സ്ഥാപിച്ച ഭരണകര്‍ത്താക്കളായ ഹരിഹര, ബുക്ക രായ എന്നിവര്‍ ശൃംഗേരി മഠവുമായി
ബന്ധമുള്ള വിദ്യാരണ്യ മുനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. അടുത്ത കാലത്ത് ശ്രീരാമകൃഷ്ണ മഠത്തിലെ
സ്വാമി രംഗനാഥാനന്ദയും ചിന്മയ മിഷനിലെ സ്വാമി ചിന്മയാനന്ദയും ഇന്ത്യയുടെ ആത്മീയതയുടേയും
സംസ്‌കാരത്തിന്റേയും പ്രതിപുരുഷന്മാരായി. മാതാ അമൃതാനന്ദമയിയും അതേ പാതയിലാണ് നീങ്ങുന്നത്.
ആധുനിക കേരളത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അദ്വൈത ചിന്താധാര ബൗദ്ധിക-സാമൂഹ്യ
പരിഷ്‌കരണ രംഗങ്ങളില്‍ പ്രചോദനമേകിയിട്ടുണ്ട്. തന്റെ പ്രഭാഷണ-സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ
ശ്രീനാരായണ ഗുരു അദ്വൈതത്തെ പ്രചോദനത്തിന്റെയും പ്രഭാഷണത്തിന്റെയും ശക്തിയായി മാറ്റി. ശ്രീനാരായണ
ഗുരു ഇല്ലായിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ബൌദ്ധിക പതനത്തിന്റെ അന്ധകാരത്തിൽ മുങ്ങി പോയേനെ. ''ശ്രീ
നാരായണ ഗുരു- നവോത്ഥാനത്തിന്റെ പ്രവാചകന്‍'' എന്ന തന്റെ പുസ്തകത്തില്‍ പരമേശ്വരന്‍ജി ശ്രീ നാരായണ
ഗുരുവിന്റെ അധ്യാപനത്തേയും ജീവിതത്തേയും ശരിയായ വീക്ഷണത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ആധുനിക
ലോകത്ത് സമാധാന പൂര്‍ണമായ സാംസ്‌കാരിക പരിവര്‍ത്തനത്തിന് വെളിച്ചം തെളിച്ച, നമ്മുടെ
സന്യാസിവര്യന്‍മാരുടെ പൈതൃകം വഹിക്കുന്ന വ്യക്തിയായി ഗുരുവിനെ ഈ പുസ്തകം എടുത്തുകാട്ടുന്നു.
കാലങ്ങളായി നേരിടേണ്ടി വന്ന വിധിവൈപരീത്യങ്ങൾക്കിടയിലും ഇന്ത്യ ശാശ്വതമായൊരു രാഷ്ട്രമായി അല്ലെങ്കിൽ
സംസ്കാരിക നാഗരികതയായി നിലകൊള്ളുന്നത് ഈ സാംസ്‌കാരിക പാരമ്പര്യത്തിന്റെ കരുത്തുറ്റ
പശ്ചാത്തലത്തിലാണ് .
സഹോദരീ സഹോദരന്‍മാരേ,
സാംസ്‌കാരിക നാഗരിക പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യത്തിന് അയ്യായിരം വര്‍ഷത്തിലേറെ
പഴക്കമുണ്ട്. ഇന്ത്യയുടെ സാമൂഹ്യ സാഹചര്യങ്ങളുടെ പിന്തുണയാല്‍ നില കൊള്ളുന്ന ഈ സാംസ്‌കാരിക പൈതൃകം
രാജ്യത്തിന്റെ വൈവിധ്യത്തിലും ഇന്ത്യയുടെ അടിസ്ഥാന ഐക്യത്തെ നിലനിർത്താൻ സഹായിച്ചു. 2003-ല്‍
യുണിസെഫ് ഇന്ത്യയുടെ വേദപാരമ്പര്യത്തെ മാനവികതയുടെ പൈതൃകമായി തിരഞ്ഞെടുത്തു. പ്രൊഫ. എ എല്‍
ബാഷമിനെപ്പോലെയുള്ള പണ്ഡിതര്‍ ഇന്ത്യയുടേയും ഏഷ്യയുടെ തന്നെയും മതപരവും സാംസ്‌കാരികവുമായ
ജീവിതത്തെ സ്വാധീനിച്ചതിന് പിന്നില്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട മഹാഭാരതം, രാമായണം എന്നീ ഹിന്ദു
ചിന്താധാരയുടെ ശിലാഫലകങ്ങളായ രണ്ട് ഇതിഹാസങ്ങള്‍ക്ക് ആഴത്തിലുള്ള പങ്കുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ഗംഗ,
സരസ്വതി, കാവേരി, കൃഷ്ണ, ഗോദാവരി നദികളുടെ തീരങ്ങളില്‍ രൂപം കൊണ്ട ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യം
അയ്യായിരത്തിലധികം വര്‍ഷങ്ങളായി ശോഭയോടെ ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഉപനിഷത്ത്, ബുദ്ധമതം,
ജൈനമതം എന്നീ ചിന്താധാരകളിലൂടെ പുഷ്പിച്ചു.
നമ്മുടെ സംസ്‌കാരത്തിനും വിജ്ഞാന പാരമ്പര്യത്തിനും നാം വേദകാലത്തെ ഋഷികളോട് വളരെയധികം
കടപ്പെട്ടിരിക്കുന്നു. ഈ ഋഷികള്‍ ( ആത്മജ്ഞാനികളും, മുനിമാരും) കേവലം ജ്ഞാനികള്‍ മാത്രമല്ല, അവര്‍ വലിയ
പരിഷ്‌കര്‍ത്താക്കളായി, കർമ്മയോഗികളായും പ്രവര്‍ത്തിക്കുകയും ചെയ്തു - കര്‍മ്മയോഗികള്‍. അവര്‍ തങ്ങളുടെ
അറിവും ആത്മീയ അനുഭവവും സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിച്ചു. എല്ലാവരുടെയും ക്ഷേമം
ഉറപ്പാക്കുന്ന ഒരു ചിട്ടയായ കൂട്ടായ മനുഷ്യജീവിതം അവര്‍ വിഭാവനം ചെയ്തു (സര്‍വ്വഭൂത ഹിതം). ആത്മീയ
ഉള്ളടക്കമുള്ള മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പെരുമാറ്റച്ചട്ടം - ധര്‍മ്മ സങ്കല്‍പം അവര്‍ മുന്നോട്ട് വച്ചു.
കേരളത്തിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെയും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന
സമഗ്രമായ ഒരു ജീവിതശാസ്ത്രമായി പരമേശ്വരന്‍ ജി ഗീതയെ ജനപ്രിയമാക്കി. ഇതിനായി അദ്ദേഹം നിരവധി
സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തില്‍ സ്വാധ്യായ സമിതികള്‍
ആരംഭിക്കുകയും ചെയ്തു. സംസ്‌കൃതം, യോഗ, ഗീതാ പഠനം എന്നിവ സംയോജിപ്പിക്കുന്നതിന്ന് ശ്രമിക്കുകയും അതിനു
വേണ്ടി സംയോഗി എന്നൊരു പുതിയ പദം ഉപയോഗിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് 2000-ല്‍ അന്താരാഷ്ട്ര
സെമിനാറും സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 1500 പണ്ഡിതന്‍മാരും യുവജനങ്ങളും
സന്യാസികളും സെമിനാറില്‍ പങ്കെടുത്തു. കേരളം അഭിമുഖീകരിക്കുന്ന വികസനപ്രശ്നങ്ങള്‍, സാമൂഹിക
സാംസ്‌കാരിക പ്രശ്നങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനും പരമേശ്വരന്‍ജി വിവിധ സെമിനാറുകള്‍
സംഘടിപ്പിച്ചിട്ടുണ്ട്.
പരമേശ്വരന്‍ജി മഹാനായൊരു സ്ഥാപന സ്രഷ്ടാവ് കൂടിയാണ്. 1977 മുതല്‍ 1981 വരെ അദ്ദേഹംന്യൂഡല്‍ഹിയിലെ
ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982 ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം
സ്ഥാപിച്ചു. പിന്നീട് ആ കേന്ദ്രം കേരളത്തിലെ ഒരു പ്രമുഖ പഠന ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുകയും ചെയ്തു.
1984-ല്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റും 1995-ല്‍ അതിന്റെ പ്രസിഡന്റുമായി.
അവസാന കാലം വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. ഈ സ്ഥാപനങ്ങളുടെയെല്ലാം വികസനത്തിന് ഒരു പുതിയ
മാനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. തൊഴിലാളികളെയും ബന്ധപ്പെട്ട മറ്റ് ജീവനക്കാരെയും അദ്ദേഹം നയിച്ചു.
പരമേശ്വരന്‍ജി ഏകദേശം 25 പുസ്തകങ്ങളെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റേതായി നൂറോളം ലേഖനങ്ങളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമേശ്വരന്‍ജി എഴുതിയ 'ദിശാബോധത്തിന്റെ ദര്‍ശനം' എന്ന പുസ്തകത്തിന് കേരള സാഹിത്യ
അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മന്ഥന്‍ (ന്യൂഡല്‍ഹി), പ്രഗതി (തിരുവനന്തപുരം) എന്നീ മാസികകളുടെ
എഡിറ്ററായിരുന്നു അദ്ദേഹം. മാസികയായ യുവഭാരതിയുടെയും വിവേകാനന്ദകേന്ദ്രത്തിന്റെ ത്രൈമാസിക
പ്രസിദ്ധീകരണമായ വിവേകാനന്ദകേന്ദ്ര പത്രികയുടെ എഡിറ്റര്‍ പദവിയും വഹിച്ചിട്ടുണ്ട്. പരമേശ്വരന്‍ജിയ്ക്ക് 2004-ല്‍
പത്മശ്രീയും 2018-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി ദേശീയ,
അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എഴുത്തിന്റെയും ഗവേഷണത്തിന്റെയും
ലോകത്തിലേക്ക് നിരവധി ചെറുപ്പക്കാരെ അദ്ദേഹം കൈ പിടിച്ചുയർത്തി.
1957 മുതല്‍ 68 വരെ കേരളത്തിലെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘാടക സെക്രട്ടറിയായിരുന്നു
പരമേശ്വര്‍ജി. 1969-ല്‍ അദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പിന്നീട് വൈസ് പ്രസിഡന്റുമായി
ചുമതലയേറ്റു. 1975-77 ലെ അടിയന്തരാവസ്ഥയില്‍ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
70 വര്‍ഷം നീണ്ട പരമേശ്വരന്‍ജിയുടെ വിശുദ്ധമായ പൊതുജീവിതം അച്ചടക്കമുള്ളതും ലളിതവുമായിരുന്നു.
ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനും പ്രതിഭാശാലിയുമൊക്കെയായിരുന്നുവെങ്കിലും എല്ലാവര്‍ക്കും സമീപിക്കാവുന്ന
വ്യക്തിയായിരുന്നു. തപസ്വിയും മാനവികനുമായിരുന്നു. ജാതി, മതം, നാട് ഇതിനൊക്കെ ഉപരിയായി രാഷ്ട്രത്തെ
പ്രതിഷ്ഠിക്കുന്നതില്‍ അദ്ദേഹത്തിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു.
കൂടുതല്‍ ശക്തവും സന്തുഷ്ടവും സമ്പന്നവുമായ ഒരു ഇന്ത്യ, ജാതീയത, അഴിമതി തുടങ്ങിയ സാമൂഹിക തിന്മകളില്‍
നിന്നു മുക്തമായ ഒരു ഇന്ത്യ, സമ്പന്നമായ ആത്മീയ, സാംസ്കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന
ഒത്തിണങ്ങിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കുവാന്‍ പരമേശ്വരന്‍ജി തുറന്നിട്ട പാത പിന്തുടരുന്നതിന് ഇന്നത്തെ തലമുറയെ
ഞാൻ ആഹ്വാനം ചെയ്യുന്നു.
നന്ദി
ജയ് ഹിന്ദ് !!!
--