ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021 സർക്കാർ വിജ്ഞാപനം ചെയ്തു

Posted On: 25 FEB 2021 2:44PM by PIB Thiruvananthpuram

ഡിജിറ്റൽ മീഡിയയുമായി ബന്ധപ്പെട്ട് സുതാര്യത, ഉത്തരവാദിത്തം, ഉപയോക്താക്കളുടെ അവകാശങ്ങൾ എന്നിവയുടെ അഭാവം സംബന്ധിച്ച ആശങ്കകൾക്കിടയിൽ, പൊതുജനങ്ങളുമായും ബന്ധപ്പെട്ടവരുമായും വിശദമായ കൂടിയാലോചനയ്ക്ക് ശേഷം, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 ന്റെ 87 (2) വകുപ്പ് പ്രകാരമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021 വിജ്ഞാപനം ചെയ്തു. ഇതോടെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ്) റൂൾസ് 2011 അസാധുവായി.

 

സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപനം ഒരു വശത്ത് പൗരന്മാരെ ശാക്തീകരിക്കുന്നു. മറുവശത്ത് ചില ഗുരുതരമായ ആശങ്കകൾക്കും കാരണമാകുന്നു. സമീപ വർഷങ്ങളിൽ ആശങ്കകൾ പലമടങ്ങ് വളർന്നു. പാർലമെന്റിലും, പാർലമെന്ററി സമിതികളിലും, കോടതി ഉത്തരവുകളിലും, പൊതു സമൂഹ ചർച്ചകളിലുമടക്കമുള്ള വിവിധ മേഖലകളിൽ കാലാകാലങ്ങളായി ആശങ്കകൾ ഉയർന്നു വന്നിട്ടുണ്ട്. അത്തരം ആശങ്കകൾ ഒരു അന്താരാഷ്ട്ര പ്രശ്നമായി മാറുകയാണ്.

 

വ്യാജവാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നതിലും, സ്ത്രീകളുടെ അന്തസ്സിന് ഭീഷണിയുയർത്തുന്ന തരത്തിലും, കോർപറേറ്റ് ശത്രുതയുടെ ഭാഗമായും സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപകമായ ദുരുപയോഗമുണ്ട്. അധിക്ഷേപകരമായ ഭാഷയുടെ ഉപയോഗം, അപകീർത്തിപ്പെടുത്തുന്നതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ, മതവികാരങ്ങളോട് അനാദരവ് എന്നിവ സാമൂഹ്യ മാധ്യമങ്ങളിൽ വളരുകയാണ്.

 

കാലങ്ങളായി, കുറ്റവാളികളും ദേശവിരുദ്ധരും, സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് നിയമ നിർവ്വഹണ ഏജൻസികൾക്ക് പുതിയ വെല്ലുവിളികൾ ഉയർത്തി വരുന്നു.

 

സാമൂഹ്യ മാധ്യമങ്ങളിലെയും ഒടിടി പ്ലാറ്റ്ഫോമുകളിലെയും സാധാരണ ഉപയോക്താക്കൾക്ക് അവരുടെ പരാതി രജിസ്റ്റർ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ പരിഹരിച്ചു കിട്ടുന്നതിനുമുള്ള ശക്തമായ പരാതി പരിഹാര സംവിധാനം നിലവിലില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പിന്നിലെ യുക്തി:

 

ദിശയിൽ നോക്കുമ്പോൾ, ഇനിപ്പറയുന്ന സംഭവവികാസങ്ങൾ ശ്രദ്ധേയമാണ്:

 

* കുട്ടികളെ സംബന്ധിച്ച അശ്ലീലസാഹിത്യം, ബലാത്സംഗം, കൂട്ടബലാത്സംഗ ചിത്രങ്ങൾ, പ്ലാറ്റ്ഫോമുകളിലെ ഇത്തരം വീഡിയോകൾ, സൈറ്റുകൾ എന്നിവ നീക്കുന്നതിനും വീഡിയോ ഹോസ്റ്റുചെയ്യൽ തടയുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കണമെന്ന് സ്വമേധയാ എടുത്ത പ്രജ്ജാവാലാ കേസിൽ 11/12/2018 ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

 

* പുതിയ നിയമങ്ങൾ സംബന്ധിച്ച പ്രക്രിയ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സമയക്രമം വിശദീകരിക്കാൻ 24/09/2019 സുപ്രീം കോടതി കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു.

 

* സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും രാജ്യസഭയിൽ ഒരു ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. നിയമവും ചട്ടങ്ങളും ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം 26/07/2018 ന് മന്ത്രി, രാജ്യസഭയെ അറിയിച്ചു.

 

* സാമൂഹ്യ മാധ്യമങ്ങളിലെ അശ്ലീല സാഹിത്യത്തെക്കുറിച്ചും കുട്ടികളെയും സമൂഹത്തെയും ഇത് ബാധിക്കുന്നതിനെക്കുറിച്ചും പഠിച്ച ശേഷം രാജ്യസഭയുടെ അഡ്ഹോക് കമ്മിറ്റി 03/02/2020 ന് റിപ്പോർട്ട് സമർപ്പിക്കുകയും അത്തരം ഉള്ളടക്കങ്ങളുടെ ആദ്യ സ്രഷ്ടാവിനെ തിരിച്ചറിയാൻ വേണ്ട നടപടി വേണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.

 

കൂടിയാലോചനകൾ:

 

കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം കരട് നിയമങ്ങൾ തയ്യാറാക്കുകയും 24/12/2018 ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തു. വ്യക്തികൾ, പൊതു സമൂഹം, വ്യവസായ അസോസിയേഷനുകൾ, സംഘടനകൾ എന്നിവയിൽ നിന്ന് 171 അഭിപ്രായങ്ങൾ ലഭിച്ചു. ഇതിൽ 80 വിരുദ്ധ അഭിപ്രായങ്ങളും ലഭിച്ചു. അഭിപ്രായങ്ങൾ എല്ലാം വിശദമായി വിശകലനം ചെയ്യുകയും ഒരു മന്ത്രി-തല യോഗത്തിൽ ചർച്ച ചെയ്ത് നിയമങ്ങൾ അന്തിമമാക്കുകയും ചെയ്തു.

 

പ്രധാന സവിശേഷതകൾ

 

മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ:

 

* സാമൂഹ്യ മാധ്യമ ഇന്റർമീഡിയറികൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ നിരന്തര ശ്രദ്ധയോടെ കാര്യങ്ങൾ പിന്തുടരേണ്ടതുണ്ട്

 

* പരാതി പരിഹാര സംവിധാനം: പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കാൻ സാമൂഹ്യ മാധ്യമ ഇന്റർമീഡിയറികൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികളെ ചട്ടങ്ങൾ നിർബന്ധിക്കുന്നു. അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഇന്റർമീഡിയറികൾ ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കും. ഉദ്യോഗസ്ഥന്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഇന്റർമീഡിയറികൾ പങ്കിടും. ഉദ്യോഗസ്ഥൻ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരാതിക്ക് മറുപടി നൽകുകയും, പതിനഞ്ച് ദിവസത്തിനുള്ളിൽ പരിഹരിക്കുകയും ചെയ്യും.

 

* ഉപയോക്താക്കളുടെ, പ്രത്യേകിച്ച് വനിതാ ഉപയോക്താക്കളുടെ ഓൺലൈൻ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നു: വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ/നഗ്നതയോ ലൈംഗിക പ്രവർത്തിയോ കാണിക്കുന്ന ഉള്ളടക്കങ്ങൾ/രൂപഭേദം വരുത്തിയ ചിത്രങ്ങൾ സംബന്ധിച്ചതുമായ പരാതികൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇന്റർമീഡിയറികൾ ഉള്ളടക്കം നീക്കം ചെയ്യും. അത്തരമൊരു പരാതി വ്യക്തിക്കോ അയാൾക്ക്വേണ്ടി മറ്റേതെങ്കിലും വ്യക്തിക്കോ സമർപ്പിക്കാം.

 

* രണ്ട് വിഭാഗത്തിലുള്ള സാമൂഹ്യ മാധ്യമ ഇന്റർമീഡിയറികൾ: ഉപയോക്തൃ അടിത്തറയുടെ പരിധിക്കനുസരിച്ച് സാമൂഹ്യ മാധ്യമ ഇന്റർമീഡിയറികൾ രണ്ടായി വേർതിരിക്കാൻ ചട്ടങ്ങൾക്ക് കീഴിൽ സർക്കാരിന് അധികാരമുണ്ട്.

 

* കൂടുതൽ ഉപയോക്തൃ അടിത്തറയുള്ള സാമൂഹ്യ മാധ്യമ ഇന്റർമീഡിയറികൾ പാലിക്കേണ്ട അധിക ശ്രദ്ധ:

 

1) ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുക. വ്യക്തി ഇന്ത്യയിൽ താമസിക്കുന്നയാളായിരിക്കണം.

 

2) നിയമ നിർവ്വഹണ ഏജൻസികളുമായി 24x7 ഏകോപനത്തിനായി ഒരു നോഡൽ കോൺടാക്റ്റ് വ്യക്തിയെ നിയമിക്കുക. അദ്ദേഹം ഇന്ത്യയിൽ താമസിക്കുന്നയാളായിരിക്കണം.

 

3) ഒരു റസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കുക. വ്യക്തി ഇന്ത്യയിൽ താമസിക്കുന്നയാളായിരിക്കും.

 

4) പ്രതിമാസ നിർവ്വഹണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക

 

5) പ്രധാനമായും സന്ദേശമയയ്ക്കൽ സ്വഭാവത്തിൽസേവനങ്ങൾനൽകുന്ന കൂടുതൽ ഉപയോക്തൃ അടിത്തറയുള്ള സാമൂഹ്യ മാധ്യമഇന്റർമീഡിയറികൾ, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംബന്ധിച്ച ഒരു കുറ്റകൃത്യത്തെ തടയൽ, കണ്ടെത്തൽ, അന്വേഷണം, പ്രോസിക്യൂഷൻ അല്ലെങ്കിൽ ശിക്ഷ എന്നിവയ്ക്കായി വിവരങ്ങളുടെ ആദ്യ സ്രഷ്ടാവിനെ തിരിച്ചറിയാൻ സഹായിക്കണം. രാജ്യത്തിന്റെ സുരക്ഷ/പൊതു ക്രമം/വിദേശരാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ബലാത്സംഗം, ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങൾ അല്ലെങ്കിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ തുടങ്ങി അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളും ഇവയിൽ പെടും. ഏതെങ്കിലും സന്ദേശമോ മറ്റേതെങ്കിലും വിവരങ്ങളോ ആദ്യ ഒറിജിനേറ്റർക്ക് ഇന്റർമീഡിയറികൾ നൽകേണ്ടതില്ല.

 

6) കൂടുതൽ ഉപയോക്തൃ അടിത്തറയുള്ള സാമൂഹ്യ മാധ്യമഇന്റർമീഡിയറികൾ വെബ്സൈറ്റിലോ, മൊബൈൽ അപ്ലിക്കേഷനിലോ, രണ്ടിലുമോ, ഇന്ത്യയിലെ ഒരു ഓഫീസ് വിലാസം പ്രസിദ്ധീകരിച്ചിരിക്കണം.

 

7) സ്വമേധയാ ഉള്ള ഉപയോക്തൃ പരിശോധന സംവിധാനം: സ്വമേധയാ അക്കൗണ്ടുകൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഉചിതമായ ഒരു സംവിധാനം ഒരുക്കും.

 

8) ഉപയോക്താക്കളെ കേൾക്കാനുള്ള അവസരം ഒരുക്കുന്നു: ഇന്റർമീഡിയറികൾ സ്വീകരിച്ച നടപടിയെക്കുറിച്ച് പ്രതികരിക്കാൻ ഉപയോക്താക്കൾക്ക് മതിയായതും ന്യായയുക്തവുമായ അവസരം നൽകണം.

 

* നിയമവിരുദ്ധമായ വിവരങ്ങൾ നീക്കംചെയ്യൽ: ഒരു കോടതി ഉത്തരവിൻ പ്രകാരമോ, സർക്കാർ അറിയിക്കുന്നതോ, അംഗീകൃത ഓഫീസർ മുഖേനയുള്ളതോ ആയ, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതവും ഹനിക്കുന്നതും, പൊതു ക്രമം, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയമപ്രകാരം നിരോധിച്ചിരിക്കുന്നതും ആയ ഒരു വിവരവും ഹോസ്റ്റുചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.

 

* ചട്ടങ്ങൾ ഗസറ്റിൽപ്രസിദ്ധീകരിച്ച തീയതി മുതൽപ്രാബല്യത്തിൽവരും. കൂടുതൽ ഉപയോക്തൃ അടിത്തറയുള്ള സാമൂഹ്യ മാധ്യമഇന്റർമീഡിയറികൾക്കുള്ള അധിക ജാഗ്രത സംബന്ധിച്ച നിയമങ്ങൾപ്രസിദ്ധീകരിച്ച് 3 മാസത്തിനുശേഷം പ്രാബല്യത്തിൽവരും.

 

ഡിജിറ്റൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിന്റെ നിയന്ത്രണം കേന്ദ്ര വാർത്താ, വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്: ഡിജിറ്റൽ മീഡിയ, ഒടിടി, ഇൻറർനെറ്റിലെ മറ്റ് സർഗ്ഗാത്മക പരിപാടികൾ എന്നിവയുടെ നിയന്ത്രണം കേന്ദ്ര വാർത്താ, വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ആയിരിക്കും. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള നിയന്ത്രണം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് കീഴിലായിരിക്കും.

 

കൂടിയാലോചനകൾ:

 

കഴിഞ്ഞ ഒന്നരവർഷമായി ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ വാർത്താ, വിതരണ പ്രക്ഷേപണ മന്ത്രാലയം കൂടിയാലോചനകൾ നടത്തി. “സ്വയം നിയന്ത്രണ സംവിധാനംവികസിപ്പിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗപ്പൂർ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ മാതൃകകളും സർക്കാർ പഠിച്ചു. രാജ്യങ്ങളിൽ ഭൂരിഭാഗത്തിനും, ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഒരു സ്ഥാപന സംവിധാനമുണ്ടെന്നും അല്ലെങ്കിൽ സജ്ജീകരിക്കുന്ന പ്രക്രിയയിലാണെന്നും സർക്കാർ മനസ്സിലാക്കി.

 

വാർത്താ പ്രസാധകർക്കും, ടിടി പ്ലാറ്റ്ഫോമുകൾക്കും, ഡിജിറ്റൽ മീഡിയകൾക്കുമായി ഒരു സ്വയം നിയന്ത്രണ സംവിധാനവും, നിയമാവലിയും, ത്രിതല പരാതി പരിഹാര സംവിധാനവും സ്ഥാപിക്കുന്നു.

 

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ സെക്ഷൻ 87 പ്രകാരം ചട്ടങ്ങളുടെ ഭാഗം-3 നടപ്പിലാക്കാൻ വാർത്താ, വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അധികാരപ്പടുത്തുന്നു:

 

* ഓൺലൈൻ വാർത്തകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ മീഡിയ എന്നിവയ്ക്കായുള്ള നിയമാവലികൾ

 

* ഉള്ളടക്കത്തിന്റെ സ്വയം വർഗ്ഗീകരണം: ഒടിടി പ്ലാറ്റ്ഫോമുകൾ, യു (യൂണിവേഴ്സൽ), യു/ 7+, യു/ 13+, യു/ 16+, (മുതിർന്നവർ) എന്നിങ്ങനെ അഞ്ച് പ്രായത്തിലുള്ള വിഭാഗങ്ങളായി ഉള്ളടക്കത്തെ സ്വയം വർഗ്ഗീകരിക്കും. യു/ 13+ അല്ലെങ്കിൽ മുകളിലോട്ട് തരംതിരിക്കുന്ന ഉള്ളടക്കത്തിനായി രക്ഷാകർതൃ ലോക്കുകൾ നടപ്പാക്കണം. കൂടാതെഎന്ന് തരംതിരിക്കുന്ന ഉള്ളടക്കത്തിനായി വിശ്വസനീയമായ പ്രായ പരിശോധനാ സംവിധാനങ്ങളും ആവശ്യമാണ്. ഓൺലൈൻ ഉള്ളടക്കത്തിന്റെ പ്രസാധകർ എല്ലാ പരിപാടികളുടെയും തുടക്കത്തിൽ റേറ്റിംഗ് പ്രദർശിപ്പിക്കണം.

 

* ഡിജിറ്റൽ മാധ്യമത്തിലെ വാർത്തകളുടെ പ്രസാധകർ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളും, കേബിൾ ടെലിവിഷൻ നെറ്റ്വർക്ക്സ് റെഗുലേഷൻ നിയമത്തിന് കീഴിലുള്ള പ്രോഗ്രാം കോഡും, പാലിക്കേണ്ടതുണ്ട്. അതുവഴി ഓഫ്ലൈൻ (പ്രിന്റ്, ടിവി), ഡിജിറ്റൽ മാധ്യമങ്ങൾ തുല്യ പ്രാധാന്യത്തോടെ നിയന്ത്രിക്കപ്പെടും.

 

* സ്വയം നിയന്ത്രണത്തിന്റെ വിവിധ തലങ്ങളിൽ മൂന്ന് തലത്തിലുള്ള പരാതി പരിഹാര സംവിധാനം:

 

ലെവൽ-1: പ്രസാധകരുടെ സ്വയം നിയന്ത്രണം;

 

ലെവൽ-2: പ്രസാധകരുടെ സ്വയം നിയന്ത്രിത ബോഡികളുടെ സ്വയം നിയന്ത്രണം;

 

ലെവൽ-3: മേൽനോട്ട സംവിധാനം.

 

* പ്രസാധകന്റെ സ്വയം നിയന്ത്രണം: പ്രസാധകൻ ഇന്ത്യ ആസ്ഥാനമാക്കി ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കും. ലഭിക്കുന്ന എല്ലാ പരാതികളിന്മേലും 15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ തീരുമാനമെടുക്കും.

 

* സ്വയം നിയന്ത്രിത ബോഡി: പ്രസാധകർക്ക് ഒന്നോ അതിലധികമോ സ്വയം നിയന്ത്രണ ബോഡികൾ ഉണ്ടാകാം. അത്തരമൊരു സംവിധാനത്തിന് നേതൃത്വം നൽകുന്നത് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ഒരു റിട്ടയേർഡ് ജഡ്ജി അല്ലെങ്കിൽ പ്രമുഖ സ്വതന്ത്ര വ്യക്തി ആയിരിക്കണം. കൂടാതെ ആറിൽ കൂടാത്ത അംഗങ്ങൾ ഉണ്ടായിരിക്കണം. അത്തരമൊരു സംവിധാനം വാർത്താ, വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. സംവിധാനം പ്രസാധകൻ നിയമാവലികൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും, 15 ദിവസത്തിനുള്ളിൽ പരിഹരിക്കാത്ത പരാതികൾ പരിഹരിക്കുകയും വേണം.

 

* മേൽനോട്ട സംവിധാനം: വാർത്താ, വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു മേൽനോട്ട സംവിധാനം രൂപപ്പെടുത്തും. പ്രാക്ടീസ് കോഡുകൾ ഉൾപ്പെടെ സ്വയം നിയന്ത്രിത സംവിധാനങ്ങൾക്കായി ഒരു ചാർട്ടർ പ്രസിദ്ധീകരിക്കും. പരാതികൾ കേൾക്കുന്നതിനായി ഒരു ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിക്കും.

 

***

 (Release ID: 1700972) Visitor Counter : 2065