ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പിഎംഎവൈ (യു) പദ്ധതിയുടെ കീഴിൽ 56,368 പുതിയ വീടുകളുടെ നിർമ്മാണത്തിന്   അനുമതി നൽകി

प्रविष्टि तिथि: 23 FEB 2021 11:50AM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 23, 2021

ന്യൂഡൽഹിയിൽ ഇന്നലെ ചേർന്ന 53-മത് കേന്ദ്ര അനുമതി - നിരീക്ഷണ സമിതി യോഗം, പിഎംഎവൈ (യു) പദ്ധതിയിൻ കീഴിൽ 56,368 വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി. 11 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ ശരിയായ നിർവഹണത്തിനും അവലോകനത്തിനും ഓൺലൈൻ സംവിധാനം (MIS) ഉപയോഗിക്കാൻ യോഗത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

വനിതകളുടെ പേരിലോ, വനിതകൾ കൂടി അംഗമായ സംയുക്ത ഉടമസ്ഥാവകാശത്തിൻ കീഴിലോ വീടുകൾ അനുവദിച്ചുകൊണ്ട്, വനിതാ ശാക്തീകരണവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പിഎംഎവൈ -യു വീടുകളുടെ നെയിം പ്ലേറ്റിൽ, വനിതാ ഗുണഭോക്താക്കളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ,   നഗരങ്ങളിലെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും സ്ഥായിയായ വീടുകൾ നൽകുന്നതിന് കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് .

 

പിഎംഎവൈ -യു വീടുകളുടെ നിർമ്മാണം പലഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ഇതുവരെ 73 ലക്ഷത്തോളം വീടുകളുടെ നിർമ്മാണം തുടങ്ങുകയും, 43 ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
 
 
RRTN/SKY

(रिलीज़ आईडी: 1700178) आगंतुक पटल : 228
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Odia , Telugu