പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
'മഹാമാരി കാലത്തെ സദ്ഭരണ പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ മാലദ്വീപ് സിവിൽ സർവീസസ് കമ്മീഷനും ഭരണപരിഷ്ക്കാര പൊതു പരിഹാര വകുപ്പിലെ(DARPG )നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും സംയുക്തമായി ശില്പശാല നടത്തും.
Posted On:
22 FEB 2021 5:18PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 22,2021
'മഹാമാരി കാലത്തെ സദ്ഭരണ പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ മാലദ്വീപ് സിവിൽ സർവീസസ് കമ്മീഷനും ഭരണപരിഷ്ക്കാര പൊതു പരിഹാര വകുപ്പിലെ(DARPG )നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും സംയുക്തമായി,2021 ഫെബ്രുവരി 23, 24 തീയതികളിൽ രണ്ടുദിവസത്തെ അന്താരാഷ്ട്ര വിർച്വൽ ശില്പശാല നടത്തും. മാലദ്വീപിൽ നിന്നും ആയിരത്തിലധികം ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർക്കൊപ്പം മാലദീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദും ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇരുരാജ്യങ്ങളിലെയും വിശിഷ്ടാതിഥികൾ, ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക വിദഗ്ധർ എന്നിവർ വെർച്യുൽ മാർഗ്ഗത്തിലൂടെ ശില്പശാലയെ അഭിസംബോധന ചെയ്യും.
നേതൃത്വം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് അക്കാദമിക ചർച്ചകൾ ആയിരിക്കും ആദ്യദിനം ഉണ്ടാവുക. ഉദ്യോഗസ്ഥ ,പൊതു പരാതി, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സമാപനദിവസം ശില്പശാലയെ അഭിസംബോധന ചെയ്യും
IE/SKY
******
(Release ID: 1699993)
Visitor Counter : 98