വനിതാ, ശിശു വികസന മന്ത്രാലയം

പ്രധാനമന്ത്രി മാതൃ വന്ദന യോജന

Posted On: 11 FEB 2021 3:39PM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 11, 2021



 ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ( കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവർ അല്ലെങ്കിൽ ഏതെങ്കിലും നിയമപ്രകാരം സമാന ആനുകൂല്യം ലഭിക്കുന്നവർ ഒഴികെ ) എന്നിവർക്ക്  ജീവനോടെയുള്ള ആദ്യ കുഞ്ഞിന് പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ (PMMVY) കീഴിൽ  ആനുകൂല്യം ലഭിക്കുന്നതിനു അർഹതയുണ്ട്  .

 ജനനി സുരക്ഷാ പദ്ധതിയുടെ (JSY) കീഴിൽ ആശുപത്രികളിൽ പ്രസവിക്കുന്ന ഗർഭിണികൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്.

 ജനനി സുരക്ഷാ യോജനയുടെ കീഴിൽ അംഗമായിട്ടുള്ള ഗർഭിണികളുടെയും ആശുപത്രികളിൽ പ്രസവിക്കുന്ന 19 വയസ്സിന് താഴെ പ്രായമുള്ള  ഗർഭിണികളുടെയും വിവരം പ്രത്യേകമായി സൂക്ഷിച്ചിട്ടില്ല.2018-19 മുതൽ 29.01.2021 വരെ 1,83,12,303 ഗർഭിണികൾ  പി എം എം വി വൈ യുടെ ആനുകൂല്യത്തിന് അപേക്ഷിച്ചു.

 കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം   

 

  IE/SKY

 



(Release ID: 1697135) Visitor Counter : 368


Read this release in: English , Urdu , Manipuri , Punjabi