വനിതാ, ശിശു വികസന മന്ത്രാലയം

പോക്സോ ഇ -ബോക്സിലൂടെ ലഭിച്ച പരാതികൾ

Posted On: 11 FEB 2021 3:42PM by PIB Thiruvananthpuramന്യൂഡൽഹി , ഫെബ്രുവരി 11, 2021


 ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ   പോക്സോ ഇ- ബോക്സ് സംവിധാനത്തിലൂടെ  കഴിഞ്ഞ മൂന്നുവർഷത്തിനിടെ (അതായത് 2017-18, 2018-19, 2019-20 & 2021 ജനുവരി 31 വരെ ) ലഭിച്ചത് 354 പരാതികൾ. ഈ 354 പരാതികളിൽ 140 എണ്ണത്തിൽ ആവശ്യമായ പരിഹാര നടപടികൾ കൈക്കൊണ്ടിട്ടുണ്ട്

 ലൈംഗിക ദുരുപയോഗം, നീല ചിത്രങ്ങൾ, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള സമഗ്ര നിയമമാണ് 2012 ൽ  ഭാരത സർക്കാർ നടപ്പിലാക്കിയ ലൈംഗിക അതിക്രമങ്ങളിൽ  നിന്നും കുട്ടികളെ സംരക്ഷിക്കൽ നിയമം  (Protection of Children from Sexual Offences -POCSO Act).


 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ ഫലപ്രദമായി നേരിടുന്നത് ലക്ഷ്യമിട്ട് 2019 ൽ പോക്സോ നിയമത്തിൽ ഭേദഗതികൾ വരുത്തിയിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശക്തമായ ശിക്ഷ ഉറപ്പാക്കുന്നതിനും , ഈ മേഖലയിൽ ഉയർന്നു വരുന്ന പുതിയതരം കുറ്റകൃത്യങ്ങളെ  ഫലപ്രദമായി നേരിടുന്നതിനും  ഇത് ലക്ഷ്യമിടുന്നു .

 വകുപ്പിലെ വിവിധ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നത്  ദേശീയ - സംസ്ഥാന  ബാലാവകാശ സംരക്ഷണ കമ്മീഷനുകൾ ഉറപ്പാക്കണം എന്ന്   പോക്സോനിയമത്തിലെ  44(1) വകുപ്പ് വ്യവസ്ഥചെയ്യുന്നു

വനിതാ ശിശു വികസന  മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. 

 

IE/SKY(Release ID: 1697134) Visitor Counter : 188


Read this release in: English , Urdu , Marathi , Manipuri