വാണിജ്യ വ്യവസായ മന്ത്രാലയം

കാർഷിക കയറ്റുമതി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നയം  

Posted On: 05 FEB 2021 3:40PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 05, 2021


 താഴെപ്പറയുന്ന ദർശനങ്ങളോടുകൂടി ഒരു സമഗ്ര കാർഷിക കയറ്റുമതി നയം കേന്ദ്രസർക്കാർ അവതരിപ്പിച്ചു

 അനുയോജ്യമായ നയ സംവിധാനങ്ങളിലൂടെ  ഇന്ത്യൻ കാർഷിക സംവിധാനത്തിലെ കയറ്റുമതി സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഈ നീക്കം   ,  കാർഷികമേഖലയിൽ ഇന്ത്യയെ  ഒരു ആഗോള ശക്തിയായി മാറ്റാനും  അതോടൊപ്പം രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും  ലക്ഷ്യമിടുന്നു  

“ കാർഷിക കയറ്റുമതി നയത്തിലെ  പ്രഖ്യാപിത ലക്ഷ്യങ്ങൾ താഴെ പറയുന്നു

  കയറ്റുമതി ഉല്പന്നങ്ങൾ, വിപണികൾ എന്നിവയുടെ  വൈവിധ്യവൽക്കരണം. പെട്ടെന്ന് ചീത്തയാകുന്ന ഉൽപ്പന്നങ്ങൾ അടക്കമുള്ളവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ള  മൂല്യവർധന സാധ്യമാക്കുക  

 
 നൂതനവും തദ്ദേശീയവും ജൈവ പരവും പരമ്പരാഗത-പരമ്പരാഗത ഇതരവുമായ  കാർഷിക കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുക



 മറ്റു രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനായും  , ഇറക്കുമതി  തടസ്സങ്ങളെ മറികടക്കാനും വിളകളുടെ ശുചിത്വ സംബന്ധിയായ പ്രശ്നങ്ങൾ  അടക്കമുള്ളവ  പരിഹരിക്കാനും  ഒരു സംവിധാനം ലഭ്യമാക്കുക.

 ആഗോള മൂല്യ ശൃംഖലകളുമായി ചേർന്നുകൊണ്ട് ആഗോള കാർഷിക കയറ്റുമതിയിലെ ഇന്ത്യൻ പങ്കാളിത്തം ഇരട്ടി ആക്കുന്നതിന് നടപടികൾ സ്വീകരിക്കുക

 വിദേശ വിപണികളിലെ  കയറ്റുമതി സാധ്യതകളുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ കർഷകരെ സജ്ജമാക്കുക
.


 കാർഷിക കയറ്റുമതി നയത്തിന്റെ  ഭാഗമായി   കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ട്   നിരവധി ഉൽപ്പന്ന- ജില്ല  ക്ലസ്റ്ററുകളെ  കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഉത്പാദനം , കയറ്റുമതി സാധ്യതകൾ , ഉൽപാദന നിർവഹണ പ്രവർത്തനങ്ങളുടെ  വലിപ്പം , കയറ്റുമതി  പ്രക്രിയകളിലെ ഇന്ത്യൻ പങ്കാളിത്തം , കാർഷിക കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ തുടങ്ങിയവ പരിഗണിച്ചാണ് ഇവയെ കണ്ടെത്തിയത് , ഇവ ഉൾപ്പെടുന്ന പട്ടിക അനുബന്ധം ഒന്നിൽ ചേർത്തിട്ടുണ്ട്  .
 

 വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം



(Release ID: 1695549) Visitor Counter : 133