പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരാണസിയിലെ കോവിഡ് വാക്സിനേഷൻയജ്ഞത്തിന്റെ ഗുണഭോക്താക്കളുമായും വാക്സിനേറ്റർമാരുമായും പ്രധാനമന്ത്രി സംവദിച്ചു

Posted On: 22 JAN 2021 4:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ വാരണാസിയിലെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഗുണഭോക്താക്കളുമായും വാക്സിനേറ്റർമാരുമായും സംവദിച്ചു.

വാരാണസിയിലെ ജനങ്ങളെയും ഈ പരിപാടിയിൽ ബന്ധപ്പെട്ട എല്ലാ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും, ആശുപത്രികളിലെ ശുചിത്വ പ്രവർത്തകരെയും  കൊറോണ വാക്സിനുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് ഘട്ടങ്ങളിലായി 30 കോടി നാട്ടുകാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്വന്തമായി വാക്സിൻ നിർമ്മിക്കാനുള്ള ഇച്ഛാശക്തി ഇന്ന് രാജ്യത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനുകൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും അതിവേഗം എത്തിച്ചേരാനുള്ള ശ്രമങ്ങൾ ഇന്ന് നടന്നിട്ടുണ്ട്.  ഇന്ത്യ ഈ ലോകത്തിന്റെ ഏറ്റവും അവശ്യസമയത്തിൽ  പൂർണമായും സ്വയം ആശ്രയിക്കുന്നു, കൂടാതെ ഇന്ത്യ പല രാജ്യങ്ങളെയും സഹായിക്കുന്നു.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽവാരാണസിയിലും പരിസര പ്രദേശങ്ങളിലുമുള്ള മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളിലെ  മാറ്റം പ്രധാനമന്ത്രി ശ്രദ്ധിച്ചു, ഇത് കൊറോണ കാലഘട്ടത്തിൽ പൂർവാഞ്ചലിനെ മുഴുവൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ വാരാണാസി വാക്സിനേഷനിലും അതേ വേഗതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇരുപതിനായിരത്തിലധികം ആരോഗ്യ വിദഗ്ധർക്ക് വാരാണാസി യിൽ കുത്തിവയ്പ് നൽകും. ഇതിനായി 15 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. ക്രമീകരണങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും സഹപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

വാക്സിനേഷൻ യജ്ഞത്തെക്കുറിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ക്രമീകരണങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിക്കുകയാണ് ഇന്നത്തെ ആശയവിനിമയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ യജ്ഞത്തിൽ ഉൾപ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. വാരണാസിയിൽ നിന്നുള്ള ഫീഡ്‌ബാക്ക് മറ്റിടങ്ങളിലും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എഎൻ‌എം തൊഴിലാളികൾ, ഡോക്ടർമാർ, ലാബ് ടെക്നീഷ്യൻമാർ എന്നിവരുമായി പ്രധാനമന്ത്രി  സംവദിച്ചു. പ്രധാനമന്ത്രി അവർക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ചു. സന്യാസിയെപ്പോലുള്ള അർപ്പണബോധത്തിന് പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ശുചിത്വ സംസ്കാരം സൃഷ്ടിച്ച സ്വച്ഛതാ അഭിയാനിൽ സ്വീകരിച്ച നടപടികൾ മൂലമാണ് രാജ്യം പകർച്ചവ്യാധിയെ നേരിടാൻ കൂടുതൽ തയ്യാറായതെന്നും പ്രധാനമന്ത്രി പരാമർശിച്ചു. മഹാമാരിയെയും വാക്സിനേഷനെയും  കുറിച്ചുള്ള ആധികാരിക ആശയവിനിമയത്തിന് പ്രധാനമന്ത്രി കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചു.

 

***



(Release ID: 1691260) Visitor Counter : 142