പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിൽ സൗരോർജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിടാൻ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം.

Posted On: 20 JAN 2021 11:51AM by PIB Thiruvananthpuram

ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിൽ സൗരോർജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിടുന്നത് സംബന്ധിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം വിലയിരുത്തി. നൂതന, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി(NISE)യും ഉസ്ബെക്കിസ്ഥാനിലെ ഇന്റർനാഷണൽ സോളാർ എനർജി ഇൻസ്റ്റ്യൂട്ടും (ISEI) തമ്മിൽ സഹകരിച്ച് ഗവേഷണം, പ്രദർശനം, പൈലറ്റ് പദ്ധതികൾ എന്നിവയ്ക്കാണ് ധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സോളാർ ഫോട്ടോവോൾട്ടയ്‌ക്,സംഭരണ സാങ്കേതികവിദ്യ, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിലാണ് സഹകരണം പ്രതീക്ഷിക്കുന്നത്  

 

***



(Release ID: 1690436) Visitor Counter : 76