റെയില്‍വേ മന്ത്രാലയം
യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കുന്നു എന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകം ആണെന്ന് റെയിൽവേ
Posted On:
14 JAN 2021 3:44PM by PIB Thiruvananthpuram
യാത്രക്കാരിൽ നിന്നും അധിക നിരക്ക് ഈടാക്കുന്നു എന്ന് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതും അടിസ്ഥാനരഹിതവും ആണെന്ന് റെയിൽവേ വ്യക്തമാക്കി.
മുൻപുണ്ടായിരുന്നതുപോലെ അവധി/ഉത്സവ സീസനോടനുബന്ധിച്ച് തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്. 2015 മുതൽ തന്നെ ഇത്തരം ട്രെയിനുകളിലെ യാത്രാനിരക്ക് അല്പം കൂട്ടിയിട്ടുണ്ട്.
റെയിൽവേ എപ്പോഴും യാത്രക്കാർക്ക് കിഴിവുകൾ നൽകുന്നുണ്ട്. മറ്റു ക്ലാസ്സുകൾക്ക് പുറമേ, 2 എസ് ക്ലാസ് കോച്ചുകൾ ധാരാളമായുള്ള ട്രെയിനുകളിൽ റിസർവ്ഡ് വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് ആണുള്ളത്.
നയമനുസരിച്ച് സ്പെഷ്യൽ നിരക്കുള്ള ട്രെയിനുകളിൽ പോലും, 2 എസ് യാത്രക്കാരിൽ നിന്ന് 15 രൂപയിൽ അധികം ഈടാക്കുന്നില്ല.
കോവിഡ് പ്രതിസന്ധി കാലയളവിൽ പോലും റെയിൽവേ 60% മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തി. ഈ പ്രത്യേക ട്രെയിനുകളിൽ 77 ശതമാനത്തിലും സാധാരണ യാത്രാനിരക്ക് ആയിരുന്നു.
ആകെ 1058 മെയിൽ/എക്സ്പ്രസ്സ് ട്രെയിനുകൾ, 4807 സബർബൻ സർവീസുകൾ, 188 പാസഞ്ചർ സർവീസുകൾ എന്നിവ നിലവിൽ ദിനംപ്രതി സർവീസ് നടത്തുന്നുണ്ട്
***
(Release ID: 1688581)
Visitor Counter : 206