ധനകാര്യ മന്ത്രാലയം

ബിസിനസ്സ് സൗഹൃദ പരിഷ്‌ക്കാരങ്ങൾ പൂർത്തിയാക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറി 

Posted On: 13 JAN 2021 1:22PM by PIB Thiruvananthpuram
 
 
കേന്ദ്ര ധമനന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ്  നിർദ്ദേശിച്ച ബിസിനസ്സ് സൗഹൃദ പരിഷ്‌ക്കാരങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന എട്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഇതോടെ അധിക വിഭവ സമാഹരണത്തിനായി പൊതുവിപണിയിൽ നിന്ന് 2373 കോടി രൂപ കടമെടുക്കാനുള്ള അനുവാദം സംസ്ഥാനത്തിന് ലഭിച്ചു. 2021 ജനുവരി 12 നാണ് ഇതു സംബന്ധിച്ച അനുവാദം ലഭിച്ചത്.
 
ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന എന്നീ 7 സംസ്ഥാനങ്ങൾ നേരത്തെ പരിഷ്‌ക്കാരങ്ങൾ പൂർത്തിയാക്കിയിരുന്നു.
 
രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന പ്രധാന സൂചകമാണ് ബിസിനസ്സ് 
സൗഹൃദ പരിഷ്ക്കാരങ്ങൾ. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സംസ്ഥാനങ്ങുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകും.


(Release ID: 1688293) Visitor Counter : 146