ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

കേരളത്തില്‍ ചില പ്രദേശങ്ങളില്‍ താറാവുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പക്ഷിപ്പനിയെ സംബന്ധിച്ച റിപ്പോര്‍ട്ട്

Posted On: 06 JAN 2021 8:12PM by PIB Thiruvananthpuram

കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ തലവടി തെക്ക്, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂര്‍ മേഖലയിലും വ്യാപിച്ചിരിക്കുന്ന പക്ഷിപ്പനി നിയന്ത്രണ നടപടികളെ സംബന്ധിച്ചുള്ള പുതിയ സ്ഥിതി വിവരങ്ങള്‍ താഴെപ്പറയുന്നവയാണ്.
 

ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം അഞ്ച് ദ്രുതകര്‍മ്മ സേന സംഘങ്ങള്‍ ആലപ്പുഴ ജില്ലയിലെ മേല്‍പ്പറഞ്ഞ നാല്  രോഗബാധിത മേഖലകളിലും എട്ടു സംഘങ്ങള്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലും രോഗം ബാധിച്ച പക്ഷികളെ ശേഖരിക്കുന്നുണ്ട്.

മൊത്തം 17326 ( പള്ളിപ്പാട് 9066, കരുവാറ്റ 8260) രോഗം ബാധിച്ച താറാവുകളെ ശേഖരിക്കുകയും ആലപ്പുഴ ജില്ലയില്‍ വിവിധ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന്  1570 കിലോഗ്രാം തീറ്റ പദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.  കോട്ടയം ജില്ലയില്‍ നിന്ന് 06.01.2021 ല്‍  രോഗം ബാധിച്ച 4229 താറാവുകളെ ശേഖരിച്ചു. 42 മുട്ടകളും 8 കിലോഗ്രാം തീറ്റയും നശിപ്പിക്കുകയും ചെയ്തു.
 

ഇതിനിടെ രാജസ്ഥാനിലെ ജെയ്പ്പൂരിലുള്ള കാലെ ഹനുമാന്‍ജി യില്‍ നിന്ന് കാക്കക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചതില്‍ പക്ഷിപ്പനിയുടെ വൈറസായ എച്ച്5എന്‍8 ന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അതു പ്രകാരം  കൂടുതല്‍ പക്ഷികളിലേയ്ക്കു രോഗം വ്യാപിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നല്കി കഴിഞ്ഞു. ഹരിയാനയിലെ 7111 വളര്‍ത്തു പക്ഷികളില്‍ അസാധാരണ ലക്ഷണങ്ങള്‍ കാണുകയുണ്ടായി. മധ്യപ്രദേശില്‍ 150 കാട്ടു പക്ഷികളിലും ഗുജറാത്തില്‍ 10 കാക്കക്കളിലും ഹിമാചല്‍ പ്രദേശില്‍ 336 ദേശാടന പക്ഷികളിലും ഇന്ന് സമാന ലക്ഷണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
 

ഹരിയാനയില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടു പ്രകാരം  കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പഞ്ചകുളയില്‍ മാത്രം 430267 പക്ഷികള്‍ ചത്തു. ഇവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി നിര്‍ദ്ദിഷ്ട പരിശോധനാ ശാലകളിലേയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചിട്ടില്ല. രോഗത്തെ ചെറുക്കുന്നതിനായി സംസ്ഥാനം 59 ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്.

 

***



(Release ID: 1686708) Visitor Counter : 147


Read this release in: English , Urdu , Hindi , Manipuri