ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

ഇന്ത്യയിലെ സർവ്വകലാശാലകളിലും കോളേജുകളിലും കാമധേനു ചെയർ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി  ശ്രീ സഞ്ജയ് ധോത്രെ

Posted On: 15 DEC 2020 12:05PM by PIB Thiruvananthpuram



യു.ജി.സി, എ.ഐ.സി.ടി.ഇ, എ.ഐ.യു എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ്, ‘സർവ്വകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയർ’ എന്ന വിഷയത്തിൽ ഒരു ദേശീയ വെബിനാർ സംഘടിപ്പിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ.വല്ലഭായ് കതിരിയ ഈ ആശയം മുന്നോട്ടു വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള എല്ലാ വൈസ് ചാൻസലർമാരോടും  കോളേജ് മേധാവിമാരോടും എല്ലാ സർവകലാശാലകളിലും കോളേകളിലും ‘കാമധേനു ചെയർ’ ആരംഭിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. കൃഷി, ആരോഗ്യം, തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യം  എന്നിവയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് ഡോ. കതിരിയ പറഞ്ഞു.

കാമധേനു ചെയർ  സംരംഭത്തെ വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ പ്രശംസിച്ചു. പശുക്കക്കളിൽ നിന്നുള്ള  അനേകം നേട്ടങ്ങളാൽ സമ്പന്നമാണ് നമ്മുടെ സമൂഹമെന്നും എന്നാൽ വിദേശ ഭരണാധികാരികളുടെ സ്വാധീനത്തിൽ നാം അത് മറന്നതായും  അദ്ദേഹം പറഞ്ഞു. ഈ പുതിയ സംരംഭത്തെ  പിന്തുണയ്ക്കുന്നതിനുള്ള സമയം ആഗതമായെന്നും  അദ്ദേഹം ഓർമ്മിപ്പിച്ചു. ഒട്ടേറെ കോളേജുകളും സർവ്വകലാശാലകളും കാമധേനു ചെയർ ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, തുടർന്ന് മറ്റുള്ളവരും ഈ പാത പിന്തുടരും.  ഗവേഷണവും ഉത്പന്നങ്ങളുടെ രൂപത്തിലുള്ള പ്രായോഗിക നടപ്പാക്കലും പ്രദർശിപ്പിക്കുകയും, സാമ്പത്തികമായി   പ്രമാണീകരിക്കുകയും , കൃത്യതയാർന്ന ശാസ്ത്രീയ വിവരങ്ങൾ സമയബന്ധിതമായി അവതരിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

***



(Release ID: 1680792) Visitor Counter : 166