ഷിപ്പിങ് മന്ത്രാലയം
ഉത്തർപ്രദേശിലെ അയോധ്യയിൽ, സരയൂ നദിയിലൂടെയുള്ള ‘രാമായണ ക്രൂയിസ് സർവീസ്’ ഉടൻ സമാരംഭിക്കും
प्रविष्टि तिथि:
01 DEC 2020 3:51PM by PIB Thiruvananthpuram
അയോദ്ധ്യയിലെ സരയൂ നദിയിലൂടെയുള്ള ‘രാമായണ ക്രൂയിസ് ടൂർ’ ഉടൻ ആരംഭിക്കും. ക്രൂയിസ് സർവീസ് ആരംഭിക്കുന്നതിനുള്ള അവലോകന യോഗത്തിൽ കേന്ദ്ര ഷിപ്പിംഗ്,തുറമുഖ,ജലഗതാഗത മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.
ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ, സരയൂ നദിയിലൂടെയുള്ള ആദ്യ ആഡംബര ക്രൂയിസ് സർവ്വീസായിരിക്കും ഇത്.

ക്രൂയിസിൽ എല്ലാവിധ ആഡംബര വിനോദസഞ്ചാര സൗകര്യങ്ങളും ആഗോള നിലവാരമുള്ള സുരക്ഷാ സവിശേഷതകളും ഉണ്ടായിരിക്കും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ക്രൂയിസ് യാത്രയിൽ, സരയൂ തീരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ വലിയ ഗ്ലാസ് ജാലകങ്ങളും ഒരുക്കിയിട്ടുണ്ട്.
തുളസിദാസ് രചിച്ച രാമചരിത മാനസിനെ ആധാരമാക്കിയുള്ള 45-60 മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന, 1 - 1.5 മണിക്കൂർ ദൈർഘ്യമുള്ള ‘രാംചരിത്മാനസ് ടൂർ’ വിനോദസഞ്ചാരികളെ ആകർഷിക്കും. ക്രൂയിസ് സർവീസ് ഏകദേശം 15-16 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
‘രാമായണ ക്രൂയിസ് ടൂർ’ വിനോദ സഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ക്രൂയിസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര ഷിപ്പിംഗ്,തുറമുഖ,ജലഗതാഗത മന്ത്രാലയം ഒരുക്കും.
***
(रिलीज़ आईडी: 1677428)
आगंतुक पटल : 196