യുവജനകാര്യ, കായിക മന്ത്രാലയം

ഇന്ത്യൻ അമ്പെയ്ത്ത് അസോസിയേഷന്റെ (AAI) ഗവണ്‍മെന്റ് അംഗീകാരം തിരികെ നൽകി യുവജനകാര്യ-കായിക മന്ത്രാലയം

Posted On: 26 NOV 2020 3:23PM by PIB Thiruvananthpuram



ഇന്ത്യൻ അമ്പെയ്ത്ത് അസോസിയേഷനു ദേശീയ കായിക ഫെഡറേഷൻ എന്ന ഗവണ്‍മെന്റ് അംഗീകാരം തിരികെ നൽകി യുവജനകാര്യ-കായിക മന്ത്രാലയം. രാജ്യത്തെ അമ്പെയ്ത്ത് മത്സരങ്ങളുടെ പ്രോത്സാഹനവും നിയന്ത്രണവും ലക്ഷ്യമിട്ടാണ് നടപടി.

ദേശീയ കായിക വികസന ചട്ടം 2011 (കായിക ചട്ടം) അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എട്ടു വർഷം മുൻപാണ് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ പിൻവലിച്ചത്. AAI യ്ക്ക് നിലവിൽ ലഭിച്ചിരിക്കുന്ന ഭരണകൂട അംഗീകാരം ഒരു വർഷ കാലാവധി ഉള്ളതാണ്.

യുവജനകാര്യ-കായിക മന്ത്രാലയത്തിന് നടപടിയെ കേന്ദ്ര ഗിരിവർഗ്ഗ കാര്യ മന്ത്രിയും ഇന്ത്യൻ അമ്പെയ്ത്ത് അസോസിയേഷൻ അധ്യക്ഷനുമായ ശ്രീ അർജുൻ മുണ്ട സ്വാഗതം ചെയ്തു.

അമ്പെയ്ത്ത് മേഖലയുടെയും കായിക താരങ്ങളുടെയും നന്മയ്ക്കും ഉയർന്ന മൂല്യങ്ങളും ആദർശങ്ങളും ഉയര്‍ത്തിപിടിക്കുന്നതിനും യുവജനകാര്യ-കായിക മന്ത്രാലയവും ആയി ചേർന്ന് AAI പ്രവർത്തിക്കുമെന്ന് ശ്രീ മുണ്ട വ്യക്തമാക്കി.

അന്താരാഷ്ട്ര അമ്പെയ്ത്ത് ഫെഡറേഷനും AAI യ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം മാറ്റിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും ലോക അമ്പെയ്തു ഫെഡറേഷന്റെയും അംഗീകാരം AAI യ്ക്ക് ഉണ്ട്.

****


(Release ID: 1676065) Visitor Counter : 113