രാജ്യരക്ഷാ മന്ത്രാലയം

മലബാർ 2020 അഭ്യാസത്തിന്റെ  രണ്ടാംഘട്ടം 

प्रविष्टि तिथि: 16 NOV 2020 3:33PM by PIB Thiruvananthpuram

 

 മലബാർ 2020 സംയുക്തസേനാ അഭ്യാസത്തിന്റെ രണ്ടാംഘട്ടം(24-ാം പതിപ്പ് )2020 നവംബർ 17 മുതൽ 20 വരെ വടക്കൻ അറബിക്കടലിൽ നടക്കും . മലബാർ 2020 സംയുക്ത അഭ്യാസത്തിന്റെ  ഒന്നാംഘട്ടം ബംഗാൾ ഉൾക്കടലിൽ ഈ മാസം മൂന്നു മുതൽ ആറുവരെ സംഘടിപ്പിച്ചിരുന്നു. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് നാവികസേനകളുടെ അത്യാധുനികവും സഹകരണ അടിസ്ഥാനത്തിൽ ഉള്ളതുമായ അഭ്യാസപ്രകടനങ്ങൾ രണ്ടാംഘട്ടത്തിൽ നടക്കും.

 വിക്രമാദിത്യ യുദ്ധക്കപ്പൽ നേതൃത്വം നൽകുന്ന ഇന്ത്യൻ നാവികസേന സംഘവും, നിമിറ്റ്സ്  വിമാനവാഹിനി യുടെ നേതൃത്വത്തിലുള്ള യുഎസ് നാവികസേന സംഘവും രണ്ടാംഘട്ടത്തിലെ സംയുക്ത അഭ്യാസങ്ങളിൽ  പങ്കെടുക്കുന്നതാണ്.


 ഈ രണ്ട് വിമാനവാഹിനി കപ്പലുകൾക്ക് പുറമേ, മറ്റ് കപ്പലുകളും അന്തർവാഹിനികളും , വിമാനങ്ങളും വലിയതോതിലുള്ള നാവിക അഭ്യാസങ്ങളിൽ പങ്കെടുക്കും. ഇതിനുപുറമേ നാല് സൗഹൃദ രാഷ്ട്രങ്ങൾക്കിടയിലെയും ,സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി അന്തർവാഹിനി, സമുദ്ര ഉപരിതല അഭ്യാസങ്ങളും വെടിക്കോപ്പുകളുടെ പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.

**


(रिलीज़ आईडी: 1673204) आगंतुक पटल : 226
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Tamil , Telugu