തൊഴില്‍, ഉദ്യോഗ മന്ത്രാലയം

സാമൂഹിക സുരക്ഷാ കോഡ് 2020 ന്റെ കരട് നിയമങ്ങൾ തൊഴിൽ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി

Posted On: 15 NOV 2020 1:51PM by PIB Thiruvananthpuram

സാമൂഹിക സുരക്ഷാ കോഡ് 2020 ന് കീഴിലെ കരട് നിയമങ്ങൾ തൊഴിൽ മന്ത്രാലയം 2020 നവംബർ 13ന് പ്രസിദ്ധപ്പെടുത്തി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാവുന്നതാണ്. കരട് നിയമം വിജ്ഞാപനം ചെയ്ത തീയതിക്ക് 45 ദിവസത്തിനുള്ളിൽ ഇത്തരം നിർദ്ദേശങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ടതാണ്.

 

എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ, കെട്ടിട നിർമ്മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികൾക്കുള്ള

ഗ്രാറ്റിവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങൾ, 

സാമൂഹികസുരക്ഷ, സെസ്, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷാ കോഡ് 2020-ലെ വ്യവസ്ഥകൾ യാഥാർത്ഥ്യമാക്കാൻ കരട് നിയമത്തിൽ അനുശാസിക്കുന്നു.

 

അസംഘടിത മേഖലയിലെ തൊഴിലാളികൾ 

ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പോർട്ടലിൽ 

ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ നടത്തുന്നതിനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക സുരക്ഷാ ബോർഡിനു കീഴിൽ നടപ്പാക്കുന്ന എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഫലം ലഭിക്കുന്നതിനായി അസംഘടിത തൊഴിലാളികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

കെട്ടിട നിർമ്മാണം അടക്കമുള്ള നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ആധാർ അധിഷ്ഠിത രജിസ്ട്രേഷനും നിയമം വ്യവസ്ഥചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പോർട്ടലിലും, സംസ്ഥാന സർക്കാരിന്റെയോ/സംസ്ഥാന ക്ഷേമ ബോർഡിന്റെയോ പോർട്ടലിലും രജിസ്റ്റർ ചെയ്യേണ്ടതാണ്. തൊഴിൽ ആവശ്യങ്ങൾക്കായി കെട്ടിട നിർമ്മാണ തൊഴിലാളികൾ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറി പാർക്കുമ്പോൾ, ആ വ്യക്തി ജോലിചെയ്യുന്ന സംസ്ഥാനത്തെ പദ്ധതി ഗുണഫലങ്ങൾക്ക് അയാൾക്ക് അർഹതയുണ്ടായിരിക്കും. ആ സംസ്ഥാനത്തെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ഇത്തരം തൊഴിലാളികൾക്ക് ഗുണഫലങ്ങൾ ലഭ്യമാക്കേണ്ടതാണ്.

 

***



(Release ID: 1673047) Visitor Counter : 244