മന്ത്രിസഭ

ഇന്ത്യയുടെ ഉൽപ്പാദനശേഷിയും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് 10 പ്രധാന മേഖലകൾക്ക്നിർമ്മാണ അധിഷ്ഠിത കിഴിവ് നൽകുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

Posted On: 11 NOV 2020 3:51PM by PIB Thiruvananthpuram

ഇന്ത്യയുടെ ഉത്പാദന ശേഷിയും കയറ്റുമതിയും വർദ്ധിപ്പിച്ച് 'ആത്മ നിർഭർ ഭാരത്' സാക്ഷാത്കരിക്കുന്നതിന് പത്ത് പ്രധാന മേഖലകൾക്ക് നിർമ്മാണ അധിഷ്ഠിത കിഴിവ് (PLI ) നൽകുന്ന പദ്ധതിക്ക് പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന്  ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

 മുൻഗണന

 മേഖലകൾ

 നിർവഹണ വകുപ്പ് /മന്ത്രാലയം

 അഞ്ചു വർഷത്തേക്കുള്ള അംഗീകൃത സാമ്പത്തിക വകയിരുത്തൽ( കോടി രൂപ)

 1.  

Advance Chemistry

Cell (ACC) Battery

NITI Aayog and Department of Heavy Industries

18100

 1.  

Electronic/Technology Products

Ministry of Electronics and Information Technology

5000

 1.  

Automobiles
& Auto Components

Department of Heavy Industries

57042

 1.  

Pharmaceuticals drugs

Department of Pharmaceuticals

15000

 1.  

Telecom & Networking Products

Department of Telecom

12195

 1.  

Textile Products: MMF segment and technical textiles

Ministry of Textiles

10683

 1.  

Food Products

Ministry of Food Processing Industries

10900

 1.  

High Efficiency Solar PV Modules

Ministry of New and Renewable Energy

4500

 1.  

White Goods (ACs & LED)

Department for Promotion of Industry and Internal Trade

6238

 1.  

Speciality Steel

Ministry of Steel

6322

Total

145980

 നിർദിഷ്ട സാമ്പത്തിക പരിധിയിൽ, ബന്ധപ്പെട്ട വകുപ്പോ മന്ത്രാലയമോ ആയിരിക്കും  പി എൽ  ഐ പദ്ധതി നടപ്പാക്കുക. ഓരോ മേഖലയ്ക്കും  നിർമ്മാണ അധിഷ്ഠിത കിഴിവിനുള്ള അന്തിമ ശുപാർശ, ഫിനാൻസ് എക്സ്പെൻഡിച്ചർ കമ്മിറ്റി പരിശോധിക്കുകയും പിന്നീട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യും. സെക്രട്ടറിമാരുടെ എംപവേർഡ് ഗ്രൂപ്പിന്, ഒരു അംഗീകൃത മേഖലയിൽനിന്നും പി എൽ ഐ പദ്ധതി വഴിയുണ്ടാകുന്ന നീക്കിയിരിപ്പ്,മറ്റൊരു അംഗീകൃത മേഖലയ്ക്ക് സാമ്പത്തിക സഹായമായി  വിനിയോഗിക്കാൻ കഴിയും.

 ഏതെങ്കിലും മേഖലയെ പദ്ധതിയിൽ ഉൾപ്പെടുത്തണമെങ്കിൽ,  അതിന് മന്ത്രിസഭ പുതുതായി അംഗീകാരം നൽകണം.

 

ഈ പത്ത് പ്രധാന മേഖലകളിൽ പിഎൽഐ  പദ്ധതി, ഇന്ത്യൻ ഉൽപാദന മേഖലയെ ആഗോള തലത്തിൽ മത്സര ക്ഷമമാക്കുകയും, സാങ്കേതികവിദ്യാ രംഗത്ത് നിക്ഷേപം ആകർഷിക്കുകയും, കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യും.  കൂടാതെ,സാമ്പത്തിക മേഖലയിൽ പുരോഗതി ഉണ്ടാക്കുകയും , ഇന്ത്യയെ ആഗോള വിതരണ ശൃംഖലയുടെ സംയോജിത ഭാഗമാക്കി മാറ്റുകയും ചെയ്യും.

 

* ഉപഭോക്തൃ ഇലക്ട്രോണിക്സ്,  ഇലക്ട്രിക് വാഹനങ്ങൾ,പുനരുപയോഗ ശേഷിയുള്ള ഊർജ്ജ മേഖല തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ,നിരവധി ആഗോള മേഖലകൾക്ക് സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതാണ് അഡ്വാൻസ് കെമിസ്ട്രി  സെൽ (ACC) ബാറ്ററി മേഖല.ഈ മേഖലയിലെ പി എൽ ഐ പദ്ധതി ആഭ്യന്തര- അന്താരാഷ്ട്ര വ്യാപാരികളെ കൂടുതലായി ആകർഷിക്കും.

 

* 2025ഓടെ ഇന്ത്യ ഒരു ട്രില്യൻ ഡോളർ സാമ്പത്തികവ്യവസ്ഥ കൈവരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.ഇതുകൂടാതെ ഡാറ്റാ വിനിമയം,ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് വിപണി,സ്മാർട്ട് സിറ്റി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികൾ എന്നിവ രാജ്യത്തെ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നു.പി എൽ ഐ പദ്ധതി രാജ്യത്തെ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ഉല്പാദനം വർധിപ്പിക്കും

 

* രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നൽകുന്നത് വാഹന മേഖലയാണ്.പി എൽ എ പദ്ധതി ഇന്ത്യൻ വാഹന മേഖലയിൽ ആഗോളവൽക്കരണം  സാധ്യമാക്കുകയും, കൂടുതൽ മത്സരക്ഷമം  ആക്കുകയും ചെയ്യും.

 

* ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും ആകെ മൂല്യത്തിൽ പതിനാലാം സ്ഥാനവും ആണുള്ളത്.ആഗോളതലത്തിൽ കയറ്റി അയക്കുന്ന ഔഷധങ്ങളുടെ 3.5 ശതമാനവും ഇന്ത്യയിൽ നിന്നാണ്.മരുന്നുകളുടെ വികസനവും ഉൽപാദനവുമായി ബന്ധപ്പെട്ട അനുയോജ്യമായ അന്തരീക്ഷമാണ്ഇന്ത്യയിലുള്ളത്.ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പി എൽ ഐ പദ്ധതി ആഗോള ആഭ്യന്തര നിക്ഷേപകരെ കൂടുതലായി ആകർഷിക്കും.

* സുരക്ഷിതമായ ടെലിക്കോം അടിസ്ഥാന സൗകര്യത്തിന് ടെലികോം ഉപകരണങ്ങൾ പ്രാദേശികമായി നിർമ്മിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു.പി എൽ എ പദ്ധതി വിദേശ നിക്ഷേപകരെ കൂടുതലായി ആകർഷിക്കുകയും, ആഭ്യന്തര കമ്പനികൾക്ക് ഉയർന്നുവരുന്ന അവസരങ്ങൾ പ്രാപ്തമാക്കാൻ സഹായിക്കുകയും ചെയ്യും.

 

* ഇന്ത്യൻ വസ്ത്ര വ്യവസായ മേഖലയ്ക്ക്ആ ഗോള കയറ്റുമതിയിൽ അഞ്ച് ശതമാനത്തോളം, പങ്കാളിത്തമുണ്ട്.എന്നാൽ അന്താരാഷ്ട്ര തലത്തിലെ ഉപയോഗത്തിന്  ആനുപാതികമായി,  മനുഷ്യനിർമ്മിത നാരുകളുടെ ഉൽപ്പാദനം ഇന്ത്യയിൽ കുറവാണ്.ഈ മേഖലയിലെ പി എൽ എ പദ്ധതി ആഭ്യന്തര ഉത്പാദകരെ  കൃത്രിമ നാര്നിർമ്മാണത്തിന് കൂടുതൽ പ്രോത്സാഹിപ്പിക്കും.

*ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയുടെ വളർച്ച കർഷകർക്ക് കൂടുതൽ വില ലഭിക്കുന്നതിനും ഭക്ഷ്യോല്പന്നങ്ങൾ പാഴായിപ്പോകുന്നത് തടയുന്നതിനും സഹായിക്കുന്നു.വളർച്ച സാധ്യതയുള്ളതും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതുമായ ഭക്ഷ്യോൽപന്ന സംസ്കരണ മേഖലകളെ കണ്ടെത്തി, പി  എൽ  ഐ  പദ്ധതി വഴി സഹായം നൽകുകയും ചെയ്യും.

 

* വിതരണ ശൃംഖല പഴയപടി ആകാത്തതും,  നയതന്ത്ര സുരക്ഷ വെല്ലുവിളികൾ ഉയർന്നു വരുന്നതും സോളാർ പി  വി  പാനലുകളുടെ ഇറക്കുമതി പ്രതിസന്ധിയിലാക്കുന്നു. പി എൽ ഐ പദ്ധതി, ഈ മേഖലയിലെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കും.

 

*ആഭ്യന്തര വിപണി മൂല്യം ഏറെയുള്ള എയർകണ്ടീഷണറുകൾ,എൽഇഡി ലൈറ്റുകൾ തുടങ്ങിയ ധവള ഉൽപന്നങ്ങൾക്ക് ആഭ്യന്തര വിപണി മൂല്യം കൂടുതലാണ്.  പി എൽ ഐ പദ്ധതി  ഇവയുടെ ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ കൂട്ടുകയും  കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

* ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപ്പാദക രാജ്യമാണ്  ഇന്ത്യ.ചില പ്രത്യേക ഇനം സ്റ്റീലുകൾ നിർമ്മിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.  പി എൽ ഐ  പദ്ധതി, പ്രത്യേക സ്റ്റീൽ നിർമ്മാണം വർദ്ധിപ്പിക്കുകയും മൂല്യവർധിത സ്റ്റീൽ ഉൽപ്പന്നങ്ങളുടെ ഉൽപാദനവും കയറ്റുമതിയും പ്രോൽസാഹിപ്പിക്കുകയും ചെയ്യും.

 

 ഇതിനോടകം പി എൽ ഐ പദ്ധതി പ്രഖ്യാപിച്ച താഴെപ്പറയുന്ന മേഖലകൾക്ക് പുറമേയാണ് ഇവ.

 

No

Sectors

Implementing

Ministry/Department

Financial outlays

Rs. crore

 1.  

Mobile Manufacturing and Specified Electronic

Components

MEITY

40951

 1.  

Critical Key Starting materials/Drug Intermediaries and Active Pharmaceutical Ingredients

Department of Pharmaceuticals

6940

 1.  

Manufacturing of Medical

Devices.

3420

Total

51311

 

 പ്രധാനമന്ത്രിയുടെ ആത്മ നിർഭർ ഭാരത്  ആഹ്വാനം, രാജ്യത്തെ ഉൽപ്പാദന മേഖലയുടെ ഗുണമേന്മ വർധിപ്പിക്കാനും, പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികൾക്ക് പ്രചോദനമേകുന്നു.വ്യാവസായിക ഉൽപ്പന്നങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർധിപ്പിക്കുന്നത് ഇന്ത്യയ്ക്ക്   ആഗോള വിപണിയിൽ ഇടം നൽകുകയും, നൂതന ആശയങ്ങളും ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യും. മികച്ച ഉത്പാദന അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇന്ത്യയെ,ആഗോള വിപണന ശൃംഖലയുടെ ഭാഗമാക്കുന്നതിനൊപ്പം  എംഎസ്എംഇ പോലുള്ള ആഭ്യന്തര ശൃംഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും.സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രവികസനത്തിനും, വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

 

Sector Wise Product Lines

Sector

 

Product Lines

Advance

Chemistry Cell (ACC) Battery Manufacturing

 

ACC Batteries

Electronic/Technology Products

 

 1. Semiconductor Fab
 2. Display Fab
 3. Laptop/ Notebooks
 4. Servers
 5. IoT Devices
 6. Specified Computer Hardware

Automobile and

Auto Components

 

Automobile and Auto Components

Pharmaceuticals

Category 1

 1. Biopharmaceuticals
 2. Complex generic drugs
 3. Patented drugs or drugs nearing patent expiry
 4. Cell based or gene therapy products
 5. Orphan drugs
 6. Special empty capsules
 • vii. Complex excipients

 

Category 2

 1. Active Pharma Ingredients (APIs) /Key Starting Materials (KSMs) and /Drug Intermediaries (Dls)

Category 3

 1. Repurposed Drugs
 2. Auto-immune drugs, Anti-cancer drugs, Anti diabetic drugs, Anti Infective drugs, Cardiovascular drugs,Psychotropic drugs and Anti-Retroviral drugs
 3. In-vitro Diagnostic Devices (IVDs)
 4. Phytopharmaceuticals
 5. Other drugs not manufactured in India
 6. Other drugs as approved

Telecom Products

 1. Core Transmission Equipment
 2. 4G/5G, Next Generation Radio Access Network and Wireless Equipment
 3. Access & Customer Premises Equipment (CPE), Internet of Things (IoT) Access Devices and Other WirelessEquipment
 4. Enterprise equipment: Switches, Router

Textiles

 1. Man-Made Fiber Segment
 2. Technical Textiles

Food Processing

 1. Ready to Eat / Ready to Cook (RTE/ RTC)
 2. Marine Products
 3. Fruits & Vegetables
 4. Honey
 5. Desi Ghee
 6. Mozzarella Cheese
 7. Organic eggs and poultry meat

Solar PV manufacturing

Solar PVs

White Goods

  1. Air conditioners
  2. LED

Steel Products

 1. Coated Steel
 2. High Strength Steel
 3. Steel Rails
 4. Ally Steel Bars & Rods

 

 

***


 

 (Release ID: 1672192) Visitor Counter : 485