ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പതിമൂന്നാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു

Posted On: 09 NOV 2020 4:20PM by PIB Thiruvananthpuram

പരിസ്ഥിതി സൗഹൃദവും, സംയോജിതവും, വ്യക്തിഗതവും, യന്ത്രധിഷ്ഠിതവുമായ ഭാവിയിലെ വാഹനഗതാഗത സംവിധാനത്തിലേക്കാണ് പരിശ്രമിക്കുന്നത് എന്ന് കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.

 

'നഗര ഗതാഗത രംഗത്തെ ഉയർന്നുവരുന്ന പ്രവണതകൾ 'എന്ന വിഷയത്തിൽ പതിമൂന്നാമത് അർബൻ മൊബിലിറ്റി കോൺഫറൻസ്, ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 മഹാമാരിയുടെ അനന്തര ഫലമെന്നോണം രാജ്യത്തെ നഗര ഗതാഗത മേഖലയിൽ പരിവർത്തനം ഉണ്ടാകാൻ ഇടയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗര ഗതാഗത മേഖലയെ വീണ്ടെടുത്ത് ദീർഘകാല ലക്ഷ്യങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ, ഈ പ്രതിസന്ധി ഒരു അവസരം സൃഷ്ടിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

നഗരത്തിന്റെ വലിപ്പമനുസരിച്ച്, 16 മുതൽ 57 ശതമാനം വരെ ആൾക്കാർ കാൽനടയായും, 30 മുതൽ 40 ശതമാനം ആൾക്കാർ സൈക്കിൾ ഉപയോഗിച്ചുമാണ് സഞ്ചരിക്കുന്നത് എന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതൊരു അവസരമായി എടുത്തുകൊണ്ട് ഇത്തരം സഞ്ചാര രീതികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധവും സുരക്ഷിതവും എന്നാൽ യന്ത്രധിഷ്ഠിതവുമല്ലാത്ത സഞ്ചാരരീതിക്ക് ആയിരിക്കും നഗര ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളിലും ഇടപെടലുകളിലും പ്രഥമസ്ഥാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

***



(Release ID: 1671441) Visitor Counter : 156