ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആരോഗ്യ മേഖലയിലെ ധന വിനിയോഗം
Posted On:
23 SEP 2020 6:36PM by PIB Thiruvananthpuram
ലഭ്യമായ ഏറ്റവും പുതിയ ദേശീയ ആരോഗ്യ അക്കൗണ്ട് എസ്റ്റിമേറ്റ് (2016-17) പ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആരോഗ്യ മേഖലയിൽ ചെലവഴിക്കുന്ന ആകെ തുക മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.2 ശതമാനമായിരുന്നു.
സംസ്ഥാന സർക്കാരുകൾക്ക് വേണ്ട സാമ്പത്തികവും സാങ്കേതികവുമായ സഹായം കേന്ദ്ര സർക്കാർ നൽകി വരുന്നു. ആരോഗ്യ മേഖലയ്ക്കായി സർക്കാരുകൾ ചെലവഴിക്കുന്ന തുക മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി ഉയർത്താൻ ദേശീയ ആരോഗ്യ നയം (എൻ.എച്ച്.പി.)-2017 വിഭാവനം ചെയ്യുന്നു.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
****
(Release ID: 1658287)
Visitor Counter : 130