വിദ്യാഭ്യാസ മന്ത്രാലയം
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്) അവാർഡുകൾ പ്രഖ്യാപിച്ചു
Posted On:
18 AUG 2020 3:45PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്) അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക്, സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവരും ഓൺലൈൻ ആയി നടന്ന പരിപാടിയിൽ പങ്കെടുത്തു.
കർഷകർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നവീന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഗവേഷകരോടും ശാസ്ത്രജ്ഞരോടും ആവശ്യപ്പെട്ടു. കർഷകർക്ക് വിവിധ പ്രശ്നങ്ങളിൽ സമയബന്ധിതമായി വിവരങ്ങൾ നൽകുന്നതിനും ശീതീകരിച്ച സംഭരണ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നതിലും നവസംരംഭകരും ഗവേഷകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപ-രാഷ്ട്രപതി നിവാസിൽ ഇന്ന് നടന്ന ചടങ്ങിൽ സംസാരിച്ച ശ്രീ നായിഡു പറഞ്ഞു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്ന ഒട്ടേറെ ശുപാർശകൾ നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, അദ്ധ്യാപനം പഠനം ഗവേഷണം എന്നീ മേഖലകളിൽ ഗുണനിലവാരം വളരെയധികം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പുതിയ ദർശനം രൂപപ്പെടുത്താൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് സാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.
വിദ്യാർത്ഥികളിൽ നവീന ആശയങ്ങൾ ഉരുത്തിരിയുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലുള്ള മികവ് തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന നടപടിയാണ് നൂതന നേട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളുടെ അടൽ റാങ്കിംഗ് എന്നും ശ്രീ നായിഡു വ്യക്തമാക്കി. ARIIA 2021 ത്തിന്റെ പ്രഖ്യാപനവും ഉപരാഷ്ട്രപതി ചടങ്ങിൽ നിർവഹിച്ചു.
പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ദേശിയ ഗവേഷണ ഫൌണ്ടേഷൻ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. ARIIA 2021 ഇൽ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വിശദമായ ഫലങ്ങൾക്ക്: https://www.ariia.gov.in/
****
(Release ID: 1646714)
Visitor Counter : 559